കാളികാവിൽ കള്ളത്തോക്കുമായി വീണ്ടും യുവാവ് പിടിയിൽ
കാളികാവ്: കള്ളത്തോക്കുമായി മറ്റൊരു യുവാവുകൂടി കാളികാവ് പൊലീസിന്റെ പിടിയിലായി. ചോക്കാട് കല്ലാമൂല സ്വദേശി കിഴക്കഞ്ചാലിൽ ജൈസൽ മോനെയാണ് (34) അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജൈസലിന്റെ വീട്ടിൽനിന്ന് തോക്ക് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് പൊലീസ് പരിശോധന നടത്തിയത്. ജൈസലിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിന് ആയുധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച ഉച്ചക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം കല്ലാമൂല സ്വദേശിയായ കുന്നത്ത് ജരീറിനെ … Read more