അമലോദ്ഭവ മാതാ ദേവാലയ മുറ്റത്ത് ഈദ്ഗാഹ്; സൗകര്യമൊരുക്കാൻ ഒത്തൊരുമിച്ച് ചർച്ച് ഭാരവാഹികളും

എടക്കാട്: ചാല അമലോദ്ഭവ മാതാ ക്രിസ്ത്യൻ പള്ളി മൈതാനിയിൽ മതസൗഹാർദത്തിന്റെ മാതൃക തീർത്ത് ഈദ്ഗാഹ്. ചാലയിലെ സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈദ് ഗാഹ് ക്രിസ്ത്യൻ പള്ളി മൈതാനിയിൽ സംഘടിപ്പിച്ചത്. നേരത്തേ സ്കൂൾ മൈതാനത്താണ് ഈദ് ഗാഹ് നടന്നിരുന്നത്. കഴിഞ്ഞവർഷം മുതലാണ് പള്ളിമൈതാനം ഈദ്‌ ഗാഹിന് വേണ്ടി വിട്ടുതന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സൗകര്യങ്ങൾ ചെയ്യുന്നതിന് പള്ളി ഭാരവാഹികളും പങ്കുചേർന്നു. എ.പി. അബ്ദുൽ റഹീമാണ് ഈദ് നമസ്കാരത്തിന് നേതൃത്വം കൊടുത്തത്. മതങ്ങളുടെയും ജാതിയുടെയും പേരിൽ കലുഷിതമായ അന്തരീക്ഷം ചിലരെങ്കിലും … Read more

തോട്ടശ്ശേരിയറയിൽ വീണ്ടും മയക്കുമരുന്ന് വേട്ട;25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തോട്ടശ്ശേരിയറയിൽ വീണ്ടും മയക്കുമരുന്ന് വേട്ട;25 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വേ​ങ്ങ​ര: തോ​ട്ട​ശ്ശേ​രി​യ​റ​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി ഹോം ​അ​പ്ല​യ​ൻ​സ​സ് ഉ​ട​മ പി​ടി​യി​ലാ​യി. തോ​ട്ട​ശ്ശേ​രി​യ​റ സ്വ​ദേ​ശി പ​ള്ളി​യാ​ളി ഷം​സു​ദ്ദീ​ൻ (41) ആ​ണ് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്നും ഒ​രു​ല​ക്ഷം രൂ​പ​ വി​ല​വ​രു​ന്ന 25 ഗ്രാ​ം എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്ത​താ​യി വേ​ങ്ങ​ര പൊ​ലീ​സ് ഹൗ​സ് ഓ​ഫി​സ​ർ ദി​നേ​ശ് കോ​റോ​ത്ത് പ​റ​ഞ്ഞു. തോ​ട്ട​ശ്ശേരി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​അ​പ്ല​യ​ൻ​സ​സ് ക​ട​യു​ടെ മ​റ​വി​ലാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ വി​റ്റിരുന്ന​ത്. ല​ഹ​രി ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പി​ടി​ച്ചെ​ടു​ത്തു. കു​റ​ഞ്ഞ​വി​ല​ക്ക് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ബം​ഗ​ളൂരു​വി​ൽ നി​ന്നാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​ളി​പ്പി​ച്ചാ​ണ് … Read more

സ​പ്ലൈ​കോ ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ല​ഭി​ക്കാ​ൻ ക​ട​മ്പ​ക​ളേ​റെ; പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

സ​പ്ലൈ​കോ ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ല​ഭി​ക്കാ​ൻ ക​ട​മ്പ​ക​ളേ​റെ;
പൊ​റു​തി​മു​ട്ടി ക​ർ​ഷ​ക​ർ

വേ​ങ്ങ​ര: സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ഏ​റ്റെ​ടു​ത്ത നെ​ല്ലി​ന് വി​ല ന​ൽ​കു​ന്ന​തി​ന് ചി​ല ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി പ​രാ​തി. വി​ല ല​ഭ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ വി​ള​യി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ത്തി​ന്റെ പാ​ട്ട​ക്ക​രാ​ർ, നി​കു​തി ശീ​ട്ട്, ക​ർ​ഷ​ക​നാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ചി​ല ബാ​ങ്കു​ക​ളു​ടെ നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ​ലി​യോ​റ കു​റ്റൂ​ർ സം​യു​ക്ത പാ​ട​ശേ​ഖ​ര സ​മി​തി അ​റി​യി​ച്ചു. കൃ​ഷി​വ​കു​പ്പ് മു​ഖേ​ന​യാ​ണ് ക​ർ​ഷ​ക​ർ സപ്ലൈകോ​ക്ക് നെ​ല്ല് ന​ൽ​കി​യ​ത്. ഇ​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ഉ​റ​പ്പും കൃ​ഷി വ​കു​പ്പ് ന​ൽ​കി​യ​തു​മാ​ണ്. വി​ല ല​ഭി​ക്കാ​ൻ ക​ന​റാ, എ​സ്.​ബി.​ഐ ബാ​ങ്കു​ക​ളി​ലേ​തി​ലെ​ങ്കി​ലും അ​ക്കൗ​ണ്ട് തു​റ​ക്ക​ണം. … Read more

ലോ​ക പ​ട്ടം പ​റ​ത്ത​ല്‍; ഹൈ​ദ​ര​ലി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്

ലോ​ക പ​ട്ടം പ​റ​ത്ത​ല്‍;
ഹൈ​ദ​ര​ലി​യും സം​ഘ​വും
ചൈ​ന​യി​ലേ​ക്ക്

പ​ര​പ്പ​ന​ങ്ങാ​ടി: 20ാമ​ത് ലോ​ക പ​ട്ടം പ​റ​ത്ത​ല്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള ടീം ​മാ​നേ​ജ​രാ​യി പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യും സം​ഘ​വും ചൈ​ന​യി​ലേ​ക്ക്. ഉ​ള്ള​ണം നോ​ര്‍ത്ത് ത​യ്യി​ല​പ്പ​ടി വാ​ല്‍പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ്-​പാ​ത്തു​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നും മ​ല​ർ​വാ​ടി ഏ​രി​യ ത​ല കോ​ഓ​ഡി​നേ​റ്റ​റു​മാ​യ ഹൈ​ദ​ര​ലി​യും സം​ഘ​വു​മാ​ണ് അ​ടു​ത്ത ദി​വ​സം നെ​ടു​മ്പാ​ശ്ശേ​രി​യി​ല്‍നി​ന്ന് ചൈ​ന​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ക. സ്‌​പോ​ര്‍ട്‌​സ് കൈ​റ്റ്, സ​ര്‍ക്കി​ള്‍ കൈ​റ്റ് എ​ന്നി​വ​യി​ല്‍ എ​ട്ടു​വ​ര്‍ഷ​ത്തെ വൈ​ദ​ഗ്ധ്യ​മു​ള്ള ഹൈ​ദ​ര​ലി കേ​ര​ള​ത്തി​ലു​ട​നീ​ള​വും ഗു​ജ​റാ​ത്ത്, ക​ര്‍ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ട്ടം​പ​റ​ത്ത​ല്‍ മ​ത്സ​ര​ത്തി​നും ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​മാ​യി പോ​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള അ​ഞ്ചു​പേ​രും ഒ​ഡീ​ഷ, … Read more

വോ​ൾ​ട്ടേ​ജ് കു​റ​ച്ച് കെ.​എ​സ്.​ഇ.​ബി; ചൂ​ട​ക​റ്റാ​ൻ ഫാ​ൻ ക​പാ​സി​റ്റ​റി​നാ​യി നെ​ട്ടോ​ട്ടം

വോ​ൾ​ട്ടേ​ജ് കു​റ​ച്ച് കെ.​എ​സ്.​ഇ.​ബി;
ചൂ​ട​ക​റ്റാ​ൻ ഫാ​ൻ
ക​പാ​സി​റ്റ​റി​നാ​യി നെ​ട്ടോ​ട്ടം

കാ​ളി​കാ​വ്: പൊ​ള്ളു​ന്ന മീ​ന​ച്ചൂ​ടി​ൽ ഉ​ഷ്ണം താ​ങ്ങാ​നാ​വാ​തെ ജ​നം പൊ​റു​തി​മു​ട്ടു​മ്പോ​ൾ വൈ​ദ്യു​തി വോ​ൾ​ട്ടേ​ജ് കു​റ​വി​ൽ ഫാ​നു​ക​ളു​ടെ വേ​ഗ​ത കു​റ​ഞ്ഞ​ത് ആ​ളു​ക​ളെ എ​രി​പി​രി കൊ​ള്ളി​ക്കു​ന്നു. എ​ങ്ങ​നെ​യെ​ങ്കി​ലും ഫാ​നി​ന്റെ വേ​ഗ​ത കൂ​ട്ടാ​ൻ നി​ല​വി​ലെ ഫാ​ൻ ക​പ്പാ​സി​റ്റ​ർ മാ​റ്റി പ​രീ​ക്ഷി​ക്കു​ക​യാ​ണ് പ​ല​രും. കാ​ളി​കാ​വി​ലെ പ​ല ക​ട​ക​ളി​ലും ദി​നേ​ന 25 ഓ​ളം ഫാ​ൻ ക​പ്പാ​സി​റ്റ​റു​ക​ളാ​ണ് വി​റ്റു പോ​വു​ന്ന​ത്. എ​യ​ർ ക​ണ്ടീ​ഷ​നി​ല്ലാ​തെ ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ലും മ​റ്റും തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​പ്പാ​സി​റ്റ​റി​ന് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ. ഫാ​ൻ ക​റ​ക്കം കു​റ​യാ​ൻ കാ​ര​ണം ഫാ​നു​ക​ളു​ടെ ക​പ്പാ​സി​റ്റ​ർ പോ​യ​താ​ണെ​ന്ന ധാ​ര​ണ​യി​ലാ​ണ് … Read more

ഓണ്‍ലൈന്‍ തട്ടിപ്പ്: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

ഓണ്‍ലൈന്‍ തട്ടിപ്പ്: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ട്‌ വാടകക്ക് നല്‍കി പണം ട്രാന്‍സ്ഫര്‍ ചെയ്ത് തട്ടിപ്പ് നടത്താന്‍ സഹായിച്ച രണ്ട് പേരെ മലപ്പുറം സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ്ചെയ്തു. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ഷബീറലി (35), മുഹമ്മദ് അനീഷ് (31) എന്നിവരാണ് പിടിയിലായത്. ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം ചെയ്യുന്നവർക്ക് രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്ക് അക്കൗണ്ട്‌ കൈമാറി സഹായം നല്‍കുകയായിരുന്നു പ്രതികൾ. സൈബർ ഓപറേഷൻ എസ്.പി ഹരിശങ്കർ, മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരൻ എന്നിവരുടെ നിർദേശത്തെ … Read more