കോൺഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കൊട്ടാനാകൂവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോൺഗ്രസിന്‍റെ വടി ഉണ്ടെങ്കിലേ സി.പി.എമ്മിന്‍റെ കൊടി കൊട്ടാനാകൂവെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ സി.പി.എമ്മിന് കഴിയില്ല. അതിന് കോൺഗ്രസിനും കോൺഗ്രസിന്‍റെ കൂടെ നിൽക്കുന്നവർക്കുമാണ് സാധിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പൗരത്വ വിഷയം പരിഹരിക്കണമെങ്കിൽ കേന്ദ്രത്തിൽ ഭരണം മാറണമെന്ന് എല്ലാവർക്കും അറിയാം. കേന്ദ്രത്തിൽ ബി.ജെ.പി ഭരിച്ചോട്ടെ എന്നും കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ആരെ പറ്റിക്കാനാണ് ഇത്തരം പ്രസ്താവന മുഖ്യമന്ത്രി നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വം നിയമം നടപ്പിലാക്കാതിരിക്കാൻ കോൺഗ്രസ് എന്ന ഒറ്റ ശക്തിക്കെ സാധിക്കൂ. അതിന് കോൺഗ്രസും അതിനൊപ്പം നിൽക്കുന്നവരും അധികാരത്തിൽ വരണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

Leave a Comment