കാത്തിരിപ്പിനറുതി; മുത്തംതണ്ട് പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് തുടങ്ങി
കാളികാവ്: പതിറ്റാണ്ടിന്റെ കാത്തിരിപ്പിനറുതിയായി മുത്തം തണ്ട് പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് തുടങ്ങി. ആറുമാസത്തിനുള്ളിൽ പണി പൂർത്തിയായി ഗതാഗതം സാധ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് അധികൃതർ പറഞ്ഞു. കാളികാവ്-ചോക്കാട് പഞ്ചായത്തുകളെ വേർതിരിച്ചൊഴുകുന്ന പരിയങ്ങാട് പുഴയിൽ വെന്തോടൻ പടി മുത്തം തണ്ടിലാണ് വി.സി.ബി കം ബ്രിഡ്ജ് നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ മാളിയേക്കൽ ഭാഗത്ത് നിന്നുള്ളവർക്ക് കാളികാവ്- വണ്ടൂർ ഭാഗത്തേക്ക് ദൂരം വളരെ ചുരുങ്ങുകയും വരൾച്ചക്ക് പരിഹാരമാവുകയും ചെയ്യും. നേരത്തെ ഇവിടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോൺക്രീറ്റ് നടപ്പാലമുണ്ടായിരുന്നു. 2019ലെ പ്രളയത്തിൽ … Read more