പൊന്നാനിയിലെ മോഷണ പരമ്പര: പ്രതി അറസ്റ്റിൽ
പൊന്നാനി: പൊന്നാനിയിൽ തുടർച്ചയായി കടകളിൽ നടന്ന മോഷണ സംഭവങ്ങളിലെ പ്രതി പിടിയിൽ. കൊല്ലം കുന്നിക്കോട് സ്വദേശി സതീഷ് (36) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലെ മോഷണക്കേസിലെ പ്രതിയാണ് തൃശൂർ സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. പൊന്നാനിയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇരുപത്തിയഞ്ചോളം കടകളിലാണ് മോഷണം നടന്നത്. പൊന്നാനി കൊല്ലൻ പടി, ബിയ്യം, ചമ്രവട്ടം ജങ്ഷൻ എന്നിവിടങ്ങളിൽ ഒരേസമയം നിരവധി കടകളിലാണ് മോഷണം നടന്നത്. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ ലഭിച്ചെങ്കിലും മോഷ്ടാവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അറസ്റ്റ് വൈകുന്നതിൽ … Read more