സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ
Spread the love

വണ്ടൂർ: ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി കിടങ്ങയത്ത് ഹൗസിൽ ബേസിൽ ബേബി (23), തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി കുന്നത്ത് ഹൗസിൽ മുഹമ്മദ് റമീസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ബന്ധുവീട്ടിൽ താമസിക്കാനെത്തിയ പെൺകുട്ടികളെ കാണാതായതോടെ വണ്ടൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ 16നായിരുന്നു സംഭവം. വണ്ടൂർ എസ്.ഐ ടി.പി. മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവിലെത്തിച്ചാണ് മദ്യം നൽകി പീഡിപ്പിച്ചത്.

തിരിച്ചുവരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എസ്.ഐ ടി. സമദ്, ടി. സിനി, എം. ജയേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *