ശുദ്ധജലത്തിന് സ്ഥിരം തടയണ വേണം; ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ കുടുംബങ്ങൾ തീരാദുരിതത്തിൽ
കോട്ടക്കൽ: കടലുണ്ടി പുഴയിൽ ശുദ്ധജലത്തിനായി സ്ഥിരം തടയണ വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. ഒതുക്കുങ്ങല്‍ മറ്റത്തൂരിലെ നൂറോളം കുടുംബങ്ങളാണ് കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം നേരിടുന്നത്. വര്‍ഷങ്ങളായി വേനല്‍ക്കാലത്ത് കടലുണ്ടി പുഴയോരത്തുളളവർ ദുരിതത്തിലാണ്. ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടികളില്ലാത്തതാണ് തിരിച്ചടിയാകുന്നത്. പുഴയില്‍ കെട്ടി നില്ക്കുന്ന വെളളമാകട്ടെ നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയാത്ത സ്ഥിതിയാണ്. എട്ടുവര്‍ഷം മുമ്പ് ജല അതോറിറ്റി നബാഡിന്റെ സഹായത്തോടെ യാഥാർഥ്യമാക്കിയ ശുദ്ധജലവിതരണ പദ്ധതിയുടെ മോട്ടോറും ജലസംഭരണിയും ഇവിടെയാണ്. ഒതുക്കുങ്ങലിന്റെ വിവിധ ഭാഗങ്ങളിലേക്കും സമീപപഞ്ചായത്തുകളായ പൊന്മള, കോഡൂര്‍ എന്നിവിടങ്ങളിലേക്കും … Read more