സ്കൂൾ ചുമരിൽ വര കൊണ്ട് വിസ്മയം തീർത്ത് ‘ആക്രിക്കട’ കൂട്ടായ്മ
മഞ്ചേരി: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കുരുന്നുകളെ സ്വീകരിക്കാൻ മഞ്ചേരി ബി.ഇ.എം.എൽ.പി സ്കൂളിന്റെ ചുമരുകളിൽ വരകൾ കൊണ്ട് വിസ്മയം തീർത്ത് ചിത്രകാരന്മാർ. ഓൾ കേരള ആർടിസ്റ്റ് കൂട്ടായ്മയുടെ (ആക്രിക്കട) നേതൃത്വത്തിൽ 25 പേരടങ്ങുന്ന സംഘമാണ് രണ്ട് ദിവസമായി സ്കൂളിൽ എത്തി വർണ വിസ്മയം തീർത്തത്. മലപ്പുറം കേന്ദ്രീകരിച്ച് രജിസ്റ്റര്‍ ചെയ്തു പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകളുടെ കൂട്ടായ്മയാണ് ‘ആക്രിക്കട’. ക്ലാസ് മുറികളും പുറത്തെ ചുമരും മതിലുമെല്ലാം ചിത്രകാരന്മാർ ഏറ്റെടുത്തു. പക്ഷികളും … Read more