രണ്ടു പേരുടെ മരണം: കപ്പലിന്റെ മുൻഭാഗം ശക്തിയായി ബോട്ടിലിടിച്ചതായി കണ്ടെത്തി

രണ്ടു പേരുടെ മരണം: കപ്പലിന്റെ മുൻഭാഗം ശക്തിയായി ബോട്ടിലിടിച്ചതായി കണ്ടെത്തി

പൊ​ന്നാ​നി: ചാ​വ​ക്കാ​ട് ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ ക​പ്പ​ലി​ന്റെ മു​ൻ​ഭാ​ഗം ബോ​ട്ടി​ൽ ശ​ക്ത​മാ​യി ഇ​ടി​ച്ച​താ​യി ഫോ​റ​ൻ​സി​ക് സം​ഘ​ത്തി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ബോ​ട്ടി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ​നി​ന്ന് ക​പ്പ​ലി​ന്റെ പെ​യി​ൻ​റും ല​ഭി​ച്ചു.

തൃ​ശൂ​ർ സി​റ്റി ഫോ​റ​ൻ​സി​ക് സം​ഘ​മാ​ണ് പൊ​ന്നാ​നി​യി​ലെ​ത്തി വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ബോ​ട്ടി​ന്റെ മു​ൻ​ഭാ​ഗം മാ​ത്ര​മാ​ണ് ക​ണ്ടെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന​തി​നാ​ൽ ആ ​അ​വ​ശി​ഷ്ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

റി​പ്പോ​ർ​ട്ട് മൂ​ന്നാ​ഴ്ച​ക്ക​കം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ക​പ്പ​ലി​ൽ​നി​ന്നു​ള്ള റെ​ക്കോ​ഡി​ങ് സം​വി​ധാ​ന​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും. തെ​ക്ക് ഭാ​ഗ​ത്താ​ണ് ബോ​ട്ട് കി​ട​ന്നി​രു​ന്ന​തെ​ന്നും നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വ​രു​ന്ന ക​പ്പ​ലി​നെ ക​ണ്ട​തോ​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​പ്പ​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​ക്ഷ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ബോ​ട്ടു​ക​ൾ ദി​ശ മാ​റി പോ​കാ​റു​ണ്ടെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബോ​ട്ട് ക​പ്പ​ലി​ന് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​പ്പ​ലി​ന്റെ ക്യാ​പ്റ്റ​ൻ മൊ​ഴി ന​ൽ​കി​യ​ത്.

പ​ഴ​യ ക​പ്പ​ലാ​യ​തി​നാ​ൽ വോ​യേ​ജ് ഡേ​റ്റ റെ​ക്കോ​ഡ​ർ ഇ​ല്ല. അ​തി​നാ​ൽ കൃ​ത്യ​മാ​യ ദൃ​ശ്യം ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. മു​ന​ക്ക​ക്ക​ട​വ് കോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​ർ സി​ജോ വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി​യി​ലെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. മ​ർ​ക്ക​ന്റൈ​ൽ മ​റൈ​ൻ വ​കു​പ്പും പൊ​ന്നാ​നി​യി​ലെ​ത്തും.

Leave a Reply

Your email address will not be published. Required fields are marked *