വള്ളിക്കുന്നിലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം; ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

വള്ളിക്കുന്നിലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം; ജാ​ഗ്ര​ത​യോ​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ

വ​ള്ളി​ക്കു​ന്ന്: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ഞ്ഞ​പ്പി​ത്ത വ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കാ​ണു​ന്ന​ത്. മൂ​ന്നി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചേ​ളാ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മാ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മേ​യ് 13ന് ​ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​​ങ്കെ​ടു​ത്ത വ​ള്ളി​ക്കു​ന്ന് കൊ​ട​ക്കാ​ട് സ്വ​ദേ​ശി​നി​ക്കാ​ണ് ജൂ​ൺ എ​ട്ടി​ന് ഹെ​പ്പ​റ്റൈ​റ്റി​സ് എ ​ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. തു​ട​ർ​ന്ന് വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ്മാ​ർ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത 14, 15 വാ​ർ​ഡി​ലെ ആ​ളു​ക​ൾ​ക്കാ​ണ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ ഭാ​ഗ​മാ​യി പ്ര​ത്യേ​ക … Read more

നാല് വയസ്സുകാരന്റെ മരണം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

നാല് വയസ്സുകാരന്റെ മരണം;  നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

കൊ​ണ്ടോ​ട്ടി: വാ​യി​ല്‍ ക​മ്പ് കു​ത്തി മു​റി​വേ​റ്റ് കൊ​ണ്ടോ​ട്ടി​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​രി​മ്പ്ര സ്വ​ദേ​ശി കൊ​ട​ക്കാ​ട​ന്‍ നി​സാ​റി​ന്റേ​യും സൗ​ദാ​ബി​യു​ടേ​യും മ​ക​ന്‍ മു​ഹ​മ്മ​ദ് ഷാ​സി​ല്‍ (നാ​ല് വ​യ​സ്) മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വ​കു​പ്പു​ത​ല​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. കേ​സി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷം നീ​തി​യു​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ല്‍.​എ​യെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി മ​ന്ത്രി​യെ ധ​രി​പ്പി​ച്ച​താ​യി എം.​എ​ല്‍.​എ അ​റി​യി​ച്ചു. മു​ഹ​മ്മ​ദ് ഷാ​സി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലെ മേ​ഴ്‌​സി ആ​ശു​പ​ത്രി​യി​ല്‍ മ​രി​ക്കാ​നി​ട​യാ​യ​ത് ചി​കി​ത്സാ … Read more

13.5 കോ​ടി​യു​ടെ കേ​ന്ദ്ര നീ​ർ​ത്ത​ട പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഇ​നി ഒ​രു വ​ർ​ഷം കൂ​ടി

13.5 കോ​ടി​യു​ടെ കേ​ന്ദ്ര നീ​ർ​ത്ത​ട പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഇ​നി ഒ​രു വ​ർ​ഷം കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​ഞ്ചു വി​ല്ലേ​ജു​ക​ളി​ലാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പ് വ​ഴി അ​നു​വ​ദി​ച്ച 13.5 കോ​ടി​യു​ടെ നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യി​ൽ ആ​റ് കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ന് ഒ​രു വ​ർ​ഷം കൂ​ടി​യാ​ണ് ഇ​നി അ​നു​വ​ദി​ച്ചു കി​ട്ടു​ക. അ​തി​നു​ശേ​ഷം ഒ​രു വ​ർ​ഷം പ​ദ്ധ​തി മോ​ണി​റ്റ​റി​ങി​നാ​യി ക​ണ​ക്കാ​ക്കും. മ​ണ്ണ്, ജ​ല സം​ര​ക്ഷ​ണ​ത്തി​ലും കാ​ർ​ഷി​ക പു​രോ​ഗ​തി​യി​ലൂ​ന്നി​യു​മാ​ണ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ൾ. ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കി​യ പ​ദ്ധ​തി​ക​ൾ അ​ത​ത് സ്ഥ​ല​ത്തെ ഗു​ണ​ഭോ​ക്തൃ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. ടെ​ൻ​ഡ​ർ ചെ​യ്ത് ന​ൽ​ക​രു​തെ​ന്നാ​ണ് … Read more

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ചികിത്സക്ക് പോയ പ്രവാസി നാട്ടിൽ നിര്യാതനായി

ജിദ്ദ: രോഗബാധയെ തുടർന്ന്​ ചികിത്സക്കായി നാലു ദിവസം മുമ്പ് ജിദ്ദയിൽനിന്ന്​ നാട്ടിലേക്ക്​ പോയ മലയാളി നിര്യാതനായി. മലപ്പുറം വേങ്ങൂർ അത്തിക്കാടൻകുണ്ടിലെ കൂത്താർതൊടി ഇൽയാസ് (45) ആണ് ബുധനാഴ്ച രാവിലെ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ഉദരസംബന്ധമായ ചികിത്സക്കിടെ മരിച്ചത്. ജിദ്ദയിൽ നീണ്ടകാലം പ്രവാസിയായിരുന്നു. പരേതനായ കൂത്താർതൊടി അബുവാണ് പിതാവ്. മാതാവ്: റുഖിയ്യ. ഭാര്യ: കാഞ്ഞിരംപാറയിലെ കൊളക്കാട്ടിൽ ഷഫീന. മക്കൾ: ഫാത്തിമ നിഷ്​വ, നാഫിഹ്. സഹോദരങ്ങൾ: അലി ഫൈസൽ, സുബൈദ, സറീന, നജ്‌മ.

സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പ് വി​ത​ര​ണം; ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​യെ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​മാ​നി​ച്ചെ​ന്ന്

സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പ് വി​ത​ര​ണം; ദ​ലി​ത് വി​ദ്യാ​ർ​ഥി​നി​യെ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ​മാ​നി​ച്ചെ​ന്ന്

പു​ളി​ക്ക​ല്‍: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ലാ​പ്‌​ടോ​പ്പ് കൈ​പ്പ​റ്റാ​നെ​ത്തി​യ ദ​ലി​ത് വി​ദ്യാ​ര്‍ഥി​നി​യെ പു​ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​സ​ഭ്യം പ​റ​ഞ്ഞ് അ​പ​മാ​നി​ച്ചെ​ന്ന് പ​രാ​തി. കൊ​ട്ട​പ്പു​റം സ്വ​ദേ​ശി ചോ​യ​ക്കാ​ട് വാ​സു​വി​ന്റെ മ​ക​ള്‍ വി​ന്‍സി​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി​ക്കെ​തി​രെ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍കി​യ​ത്. എ​സ്.​സി വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള സൗ​ജ​ന്യ ലാ​പ്‌​ടോ​പ്പി​നു​ള്ള അ​പേ​ക്ഷ​യി​ലെ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ സാ​ക്ഷ്യ​പ​ത്രം പ​ക​ര്‍പ്പാ​ണെ​ന്ന് പ​റ​ഞ്ഞ് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​ല്‍വെ​ച്ച് പ​ര​സ്യ​മാ​യി ആ​ക്ഷേ​പി​ക്കു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞ​താ​യു​മാ​ണ് പ​രാ​തി. 2022-23 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ആ​വി​ഷ്‌​ക്ക​രി​ച്ച ലാ​പ്‌​ടോ​പ്പ് വി​ത​ര​ണ പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ … Read more

പ്ല​സ് വ​ൺ; വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല

പ്ല​സ് വ​ൺ; വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല

മ​ല​പ്പു​റം: പ്ല​സ് വ​ൺ മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക ബു​ധ​നാ​ഴ്ച പു​റ​ത്ത് വ​രാ​നി​രി​ക്കെ ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. നി​ല​വി​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം 46,944 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. 14,705 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി ബാ​ക്കി​യു​ള്ള​ത്. ഈ ​പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 32,239 പേ​രു​ടെ സീ​റ്റ് ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ കി​ട​ക്കും. ജി​ല്ല​യി​ലാ​കെ 82,446 അ​പേ​ക്ഷ​ക​രാ​ണ് പ്ല​സ് വ​ണ്ണി​നു​ള്ള​ത്. ഇ​തി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ആ​കെ 50,207 സീ​റ്റി​ലേ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി വ​രു​ന്ന​വ​രു​ടെ തു​ട​ർ പ​ഠ​നം സം​ബ​ന്ധി​ച്ച് വ്യ​ക്ത​യി​ല്ലാ​ത്ത … Read more