മേലാറ്റൂരിൽ ലഹരിമരുന്ന് വേട്ട; യുവാവ് അറസ്റ്റിൽ
മേലാറ്റൂർ: ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മേലാറ്റൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ വിവിധ ലഹരിമരുന്നുകളുമായി യുവാവ് പിടിയിൽ. തച്ചിങ്ങനാടം ഒറവുംപുറം മദ്രസപ്പടി സ്വദേശി കിഴക്കുംപറമ്പന്‍ വീട്ടിൽ മുഹമ്മദ് നിഷാമിനെയാണ് (26) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട്, മേലാറ്റൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് എം.ഡി.എം.എ, കഞ്ചാവ് എന്നിവ വില്പന നടത്തുന്ന പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 24.10 ഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും ഹാഷിഷ് ഓയിലുമായി അരിക്കണ്ടംപാക്ക് ചെമ്മന്തട്ടയിൽവെച്ച് മേലാറ്റൂര്‍ സി.ഐ സുരേഷ് ബാബുവിന്റെ … Read more