പ്ല​സ് വ​ൺ; വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല

പ്ല​സ് വ​ൺ; വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല

മ​ല​പ്പു​റം: പ്ല​സ് വ​ൺ മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക ബു​ധ​നാ​ഴ്ച പു​റ​ത്ത് വ​രാ​നി​രി​ക്കെ ജി​ല്ല​യി​ലെ അ​പേ​ക്ഷ​ക​ളു​ടെ ആ​ശ​ങ്ക​ക്ക് പ​രി​ഹാ​ര​മാ​യി​ല്ല. നി​ല​വി​ലു​ള്ള ക​ണ​ക്ക് പ്ര​കാ​രം 46,944 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

14,705 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വേ​ശ​ന​ത്തി​നാ​യി ബാ​ക്കി​യു​ള്ള​ത്. ഈ ​പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കി​യാ​ൽ 32,239 പേ​രു​ടെ സീ​റ്റ് ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ കി​ട​ക്കും. ജി​ല്ല​യി​ലാ​കെ 82,446 അ​പേ​ക്ഷ​ക​രാ​ണ് പ്ല​സ് വ​ണ്ണി​നു​ള്ള​ത്. ഇ​തി​ൽ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ആ​കെ 50,207 സീ​റ്റി​ലേ​ക്കാ​ണ് അ​ലോ​ട്ട്മെ​ന്റ് ന​ട​ക്കു​ന്ന​ത്. ബാ​ക്കി വ​രു​ന്ന​വ​രു​ടെ തു​ട​ർ പ​ഠ​നം സം​ബ​ന്ധി​ച്ച് വ്യ​ക്ത​യി​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്.

പ​ണം മു​ട​ക്കി അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യോ, സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യു​ണ്ട്. നി​ല​വി​ൽ സീ​റ്റ് ല​ഭ്യ​ത​ക്കു​റ​വ് കാ​ര​ണം മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​ട​ക്കം ഇ​ഷ്ട കോ​ഴ്സ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ണ്ട്.

ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​ൽ 36,393 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​തി​ൽ 33,170 വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി. ര​ണ്ടാം അ​ലോ​ട്ട്മെ​ന്റ് പ​ട്ടി​ക പു​റ​ത്ത് വ​ന്ന​പ്പോ​ൾ ജി​ല്ല​യി​ൽ പു​തു​താ​യി 2,437 പേ​ർ​ക്ക് മാ​ത്ര​മാ​യി​രു​ന്നു സീ​റ്റ് ല​ഭി​ച്ച​ത്.

ഇ​തി​ൽ 2,332 പേ​ർ പ്ര​വേ​ശ​നം നേ​ടി. മൂ​ന്നാം അ​ലോ​ട്ട്മെ​ന്റി​ന് ശേ​ഷം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്മെ​ന്റ് വ​രു​മ്പോ​ൾ സേ ​പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും നേ​ര​ത്തെ അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​വ​ർ​ക്കും പു​തി​യ അ​പേ​ക്ഷ ന​ൽ​കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഇ​തോ​ടെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ഇ​നി​യും ഉ​യ​രും.

Leave a Reply

Your email address will not be published. Required fields are marked *