കാലിക്കറ്റിൽ സര്‍ട്ടിഫിക്കറ്റിലും ഗ്രേഡ് കാര്‍ഡിലും വ്യാപക പിഴവ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദദാന ചടങ്ങിനായി തയാറാക്കി 2021 ബാച്ച് ബിരുദ വിദ്യാർഥികള്‍ക്ക് അനുവദിച്ച കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകളിലും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളിലും വ്യാപക തെറ്റെന്ന് വിമര്‍ശനം. കോംപ്ലിമെന്ററി പേപ്പറുകള്‍ തെറ്റായി രേഖപ്പെടുത്തിയതും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകളിലെ വിഷയങ്ങള്‍ തെറ്റായി ലേബല്‍ ചെയ്യുന്നതുമാണ് പിഴവിനിടയാക്കിയതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. കോംപ്ലിമെന്ററി ഒന്ന് (നിര്‍ബന്ധിത വിഷയം), കോംപ്ലിമെന്ററി രണ്ട് (ഐച്ഛിക വിഷയം) എന്നിവയുടെ ക്രമം പരസ്പരം മാറിയിട്ടുണ്ട്. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് ഈ പിശക് മനസ്സിലായത്. ഗ്രേഡ് കാര്‍ഡുകളിലും ബിരുദ … Read more