മ​ഞ്ചേ​രി മെഡിക്കൽ കോളജ് എം.ആർ.ഐ സ്കാൻ യൂനിറ്റ് പദ്ധതിക്ക് 2.90 കോടി രൂപ കൂടി അനുവദിച്ചു

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എം.​ആ​ർ.​ഐ സ്‌​കാ​ൻ യൂ​നി​റ്റ് സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ക് സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണാ​നു​മ​തി. യ​ന്ത്രം വാ​ങ്ങാ​ൻ 7.19 കോ​ടി രൂ​പ സ​ർ​ക്കാ​ർ നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നു. 2.90 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്. 10 കോ​ടി രൂ​പ​യാ​ണ് യ​ന്ത്ര​ത്തി​ന്റെ വി​ല. 7.19 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​തി​ന് ശേ​ഷം ബാ​ക്കി വ​രു​ന്ന മൂ​ന്നു​കോ​ടി രൂ​പ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​ല​ത​വ​ണ സ​ർ​ക്കാ​റി​ന് ക​ത്ത്‌ ന​ൽ​കി​യി​രു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​തി​നാ​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ കാ​ല​താ​മ​സം … Read more

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്റെമ​ന​സ്സ​റി​ഞ്ഞ മെ​ക്കാ​നി​ക്ക് കെ.​വി. ഉ​മ്മ​ർ ഇ​നി​യി​ല്ല

മ​ഞ്ചേ​രി: നി​ര​ത്തു​ക​ളി​ലെ താ​രം റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്റെ മ​ന​സ്സ​റി​ഞ്ഞ മെ​ക്കാ​നി​ക്ക് ഇ​നി​യി​ല്ല. തൃ​പ്പ​ന​ച്ചി സ്വ​ദേ​ശി​യും മ​ഞ്ചേ​രി മേ​ലാ​ക്ക​ത്തെ 60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബു​ള്ള​റ്റ് ടൂ​വീ​ല​ർ വ​ർ​ക്ക്ഷോ​പ്പ് ഉ​ട​മ​യു​മാ​യ കെ.​വി. ഉ​മ്മ​ർ (82) ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. അ​വ​ശ​ത​കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ പോ​കാ​നി​രി​ക്കെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ജി​ല്ല​യി​ലെ ആ​ദ്യ അം​ഗീ​കൃ​ത റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് മെ​ക്കാ​നി​ക്കാ​ണ് ഇ​ദ്ദേ​ഹം.അ​ന്ന​ത്തെ കാ​ല​ത്ത് വ​ർ​ക്ക് ഷോ​പ്പു​ക​ൾ കു​റ​വാ​യ​തി​നാ​ൽ ദൂ​രെ​നി​ന്ന് അ​ട​ക്കം ആ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ബു​ള്ള​റ്റ് സ​വാ​രി​യും അ​റ്റ​ക്കു​റ്റ​പ്പ​ണി​യും ഇദ്ദേ​ഹ​ത്തി​ന് ഹ​ര​മാ​യി​രു​ന്നു. വാ​ഹ​ന​മോ​ഡ​ലും എ​ൻ​ജി​നും പാ​ർ​ട്സു​ക​ളു​ടെ വി​ല​യു​മെ​ല്ലാം … Read more

മഞ്ചേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ എ​ക്സൈ​സി​ന്റെ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 50 കി​ലോ​യു​മാ​യി ആ​ന​ക്ക​യം സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​പ്പൂ​ർ പൂ​വ​ത്തി​ക്ക​ൽ മു​ഹ​മ്മ​ദ​ലി ശി​ഹാ​ബു​ദ്ദീ​നെ​യാ​ണ് (44) നെ​ല്ലി​പ്പ​റ​മ്പു​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് ക​മീ​ഷ​ന​ർ സ്ക്വാ​ഡും മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ഞ്ചേ​രി​യി​ൽ​നി​ന്ന് ആ​ലു​വ​യി​ലേ​ക്ക് കാ​റി​ൽ ക​ഞ്ചാ​വ് ക​ട​ത്ത​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് വി​പ​ണി​യി​ൽ 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. കാ​റി​ൽ ഡി​ക്കി​യി​ൽ ചെ​റി​യ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ പി​ന്നി​ലു​ള്ള സം​ഘ​ത്തി​ലെ മ​റ്റു ആ​ളു​ക​ളെ​ക്കു​റി​ച്ച് … Read more

പ്ലസ്‍വൺ സീറ്റ്: വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കും -കെ.എ. ശഫീഖ്

മലപ്പുറം: പ്ലസ്‍വൺ സീറ്റ് വിവേചനത്തിൽ വിദ്യാഭ്യാസ മന്ത്രിയെ ശരിക്കുള്ള കണക്ക് പഠിപ്പിക്കുംവരെ തെരുവിൽ പ്രക്ഷോഭം തുടരുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ​കെ.എ. ഷഫീഖ്. ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് ഉപരോധിച്ച് നടത്തിയ ‘മലപ്പുറം പട’ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കള്ളക്കണക്കുമായാണ് ഈ വിഷയത്തെ സർക്കാർ നേരിടുന്നത്. യഥാർഥ കണക്ക് പഠിപ്പിച്ചേ വിദ്യാർഥികൾ ഈ സമരത്തിൽ നിന്ന് പിന്മാറൂ. മലബാറിനോടുള്ള വിവേചനമാണ്, ഇരട്ടത്താപ്പാണ് പ്രശ്നം. ഈ വിവേചനത്തിനും ഇരട്ടത്താപ്പിനും മലബാർ വഴങ്ങില്ല. … Read more

‘കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാനാവില്ല’; വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്

മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിൽ വിവാദ പരാമര്‍ശവുമായി എസ്.വൈ.എസ് നേതാവ്. കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്ന് എസ്.വൈ.എസ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാൻ കഴിയില്ല. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാല്‍ അവഗണനയുണ്ടാകുമ്പോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. അവഗണന തുടരുമ്പോഴാണ് വിഘടന വാദങ്ങളിലേക്ക് ചിലർ … Read more

വ​ള​വ​ന്നൂ​രി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

വ​ള​വ​ന്നൂ​രി​ൽ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ

ക​ൽ​പ​ക​ഞ്ചേ​രി: വ​ള​വ​ന്നൂ​ർ വ​ര​മ്പ​നാ​ല ത​യ്യി​ല​പ്പ​ടി​യി​ലെ അ​ട​ച്ചി​ട്ട​വീ​ട്ടി​ൽ​നി​ന്ന് 16 പ​വ​ൻ സ്വ​ർ​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. കു​റ്റി​പ്പു​റം കാ​ല​ടി സ്വ​ദേ​ശി ന​ടു​ത്തൊ​ടി​യി​ൽ സ​ലാ​മി​നെ​യാ​ണ് (48) ക​ൽ​പ​ക​ഞ്ചേ​രി എ​സ്.​എ​ച്ച്. കെ. ​സു​ശാ​ന്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഭാ​ര്യ​യു​മാ​യി ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് പോ​യ കു​റു​ക്കോ​ളി മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​ന്റെ പി​ൻ​വ​ശ​ത്തെ ഗ്രി​ൽ​സ് ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 16 പ​വ​ൻ സ്വ​ർ​ണ​വും 1,20,250 രൂ​പ​യും ഒ​മ്പ​ത് വാ​ച്ചു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. … Read more