തിരുനാവായ: എ.എം.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പി. ഹരിനന്ദിന് വായന നിത്യജീവിതത്തിന്റെ ഭാഗമാണ്. കഴിഞ്ഞ അവധിക്കാലത്ത് മാത്രം കഥ, കവിത വിഭാഗങ്ങളിലായി 40 പുസ്തകങ്ങളാണ് ഈ കൊച്ചുമിടുക്കൻ വായിച്ചു തീർത്തത്. കൂടാതെ ഇതിന്റെയെല്ലാം വായന കുറിപ്പും തയാറാക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി. ഒന്നാം ക്ലാസിൽനിന്ന് നിത്യേന സചിത്ര ഡയറി എഴുതുകയും ഇതിന്റെ ഭാഗമായി ചെറിയ കഥകൾ വായിക്കുകയും ചെയ്തിരുന്നു. ഭാഷ ശേഷിവികാസത്തിനായി മധുരം മലയാളത്തിന്റെ ഭാഗമായി സ്കൂളിൽ നിന്നും ലഭിച്ച പുസ്തകൾ കൂടുതൽ ഗുണം ചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും പ്രോത്സാഹനവുമുണ്ട്. കുഞ്ഞുപ്രായത്തിൽ തന്നെ ഇത്രയധികം വായനയും അവയുടെ കുറിപ്പും അക്ഷരതെറ്റില്ലാതെ തയാറാക്കിയ ഹരിനന്ദിനെ സ്കൂൾ അധികൃതർ പ്രത്യേകം ആദരിച്ചു.
Related Posts
ഹൃദയഭേദകം; ചിതറിയ മൃതദേഹങ്ങളുമായി ആംബുലൻസ് നിര
- Editor
- August 1, 2024
- 0
Spread the love നിലമ്പൂർ: ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചിന്നിച്ചിതറിയ മൃതശരീരങ്ങളുമായി ആംബുലൻസുകൾ നിരനിരയായി നാടുകാണിച്ചുരം കയറിയത് ഹൃദയഭേദക കാഴ്ചയായി. കിലോമീറ്ററുകളോളം പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് സ്വദേശത്തേക്കുതന്നെ മടക്കിയയച്ചത്. ചാലിയാറിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം രണ്ടു […]
സിസ്റ്റർ ജോസി: കൂടൊഴിഞ്ഞത് ആകാശപ്പറവകളുടെ അമ്മക്കിളി
- Editor
- August 13, 2025
- 0
Spread the love സിസ്റ്റർ ജോസി തുവ്വൂർ: നിത്യതയിലേക്ക് പറന്ന് അരനൂറ്റാണ്ടുകാലം ആയിരങ്ങളെ കാരുണ്യച്ചിറകിലൊളിപ്പിച്ച അഗതികളുടെ അമ്മക്കിളി. തുവ്വൂർ വിമല ഹൃദയാശ്രമം ഡയറക്ടർ സിസ്റ്റർ ജോസി എം.എസ്.ജെ (76) യാണ് സാന്ത്വനത്തണലിൽ ജീവിതം തിരിച്ചുപിടിച്ച […]
മലപ്പുറം സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു
- Editor
- September 8, 2025
- 0