ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തച്ചനാട്ടുകര: ദേശീയപാതയിൽ മണ്ണാർക്കാട് മേലേകൊടക്കാട് ലോറികളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. പട്ടാമ്പി വിളയൂർ കളിക്കൊട്ടിൽ അബുവിന്റെറെ മകൻ മുഹമ്മദ് സക്കീർ (37) ആണ് മരിച്ചത്.

ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് തുടക്കമിട്ടത്. ഈ ലോറിയുടെ തൊട്ടുപിറകിൽ ഉണ്ടായിരുന്ന മറ്റൊരു ലോറി ബ്രേക്കിട്ട് നിർത്തിയതോടെ പിന്നാലെയെത്തിയ സക്കീർ സഞ്ചരിച്ച ബൈക്കും നിർത്തി. എന്നാൽ, പിറകെ അതിവേഗതയിലെത്തിയ കോഴിമുട്ട കയറ്റിയ ലോറി, സക്കീർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ട സക്കീർ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ഫാത്തിമയാണ് സക്കീറിന്റെ മാതാവ്. ഭാര്യ: മുശ് രിഫ. മക്കൾ: സയാൻ, സൻഹ ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് അലി, സാബിറ, മുബഷിർ, മുർഷിദ.

Leave a Reply

Your email address will not be published. Required fields are marked *