കുറ്റിപ്പുറം: മൂടാൽ ജി.എൽ.പി. സ്കൂളിൽ സി.എം കിഡ്സ് സ്കോളർഷിപ്പ് (CM KIDS SCHOLARSHIP) വിജയികൾക്കുള്ള അനുമോദനവും ആദരിക്കലും, സ്കൂൾ റേഡിയോ ലോഗോ പ്രകാശനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ള കുട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ജാസ്മിൻ പരപ്പാര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചെങ്ങണക്കാട്ടിൽ സൈനബ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ നജ്മത്ത് ടീച്ചർ, ഹെഡ്മാസ്റ്റർ കെ. കൃഷ്ണകുമാർ, പിടിഎ പ്രസിഡന്റ് ടി.പി. അജ്മൽ, എസ്എംസി ചെയർമാൻ അഷ്റഫ് മൂടാൽ, സാബാ കരീം ,ആദർശ് മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

