വളാഞ്ചേരി: KSRTC യുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിയുടെ പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്കുള്ള ആദ്യ യാത്രാ ബസിന് വളാഞ്ചേരി ബസ്റ്റാൻഡിൽ മഹിളാകോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
മണ്ഡലം മഹിളാകോൺഗ്രസ്സ് പ്രസിഡന്റ് ജയശ്രീ, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി മുംതാസ്, ട്രഷറർ സാജിത, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജൻ മാഷ്, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമകൃഷ്ണൻ, മുൻസിപ്പൽ കൌൺസിലർമാരായ റസാഖ്, റഹ്മാബി, നസീറ, കോൺഗ്രസ് നേതാക്കളായ റഷീദ് ( ബാപ്പു ), അലവിക്കുട്ടി, മഹിളാ കോൺഗ്രസ് നേതാക്കളായ ബിൻസിയ, ആരിഫ, സിന്ധു, ഷരീഫ എന്നിവർ പങ്കെടുത്തു.

