മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ

മലപ്പുറത്ത് പ്ലസ് വൺ വിദ്യാർഥിക്ക് മർദനം: പോലീസുകാരന് സസ്പെൻഷൻ
Spread the love

മലപ്പുറം ∙ കിഴിശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ അസീസിനെയാണു സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 13നാണ് രണ്ടു പൊലീസുകാര്‍ മഫ്തിയിലെത്തി വിദ്യാര്‍ഥിയെ മര്‍ദിച്ചത്. കുഴിമണ്ണ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥി മൊറയൂർ ചാത്തൻപടി ഉണ്ണിപ്പിലാക്കൽ മുഹമ്മദ് അൻഷിദിനാണു മർദനമേറ്റത്.

https://malappuramnews.in/listings/

നേരത്തെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള അൻഷിദിനെ, ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 13നു വൈകിട്ട് ഏഴോടെയാണു സംഭവം. സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ടു പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പൊലീസ് ഇതിൽ ഇടപെട്ടിരുന്നു. കലോത്സവം പൂർത്തിയായ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനായി അൻഷിദും വിദ്യാർഥികളും ബസ് കാത്തുനിൽക്കുമ്പോൾ പൊലീസുകാരൻ വിദ്യാർഥികളെ അകാരണമായി മർദിച്ചെന്നാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *