സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും; പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്

സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ല, അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും; പൊ​ന്നാ​നി ക​ർ​മ റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്

പൊ​ന്നാ​നി: പൊ​ന്നാ​നി ഭാ​ര​ത​പ്പു​ഴ​യോ​ര​ത്തെ ക​ർ​മ റോ​ഡി​ന്റെ പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. പു​ഴ​യോ​ട് ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​താ​ണ് അ​പ​ക​ടം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. കൂ​ടാ​തെ ക​ർ​മ റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്ങും അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​ക​യാ​ണ്. സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​ത് മൂ​ലം ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യ​രി​കി​ൽ​നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

റോ​ഡും സം​ര​ക്ഷ​ണ ഭി​ത്തി​യും ഒ​രേ ഉ​യ​ര​ത്തി​ലാ​യ​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ തെ​ന്നി​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. പു​തു​താ​യി ക​ർ​മ റോ​ഡി​ലെ ഈ​ശ്വ​ര​മം​ഗ​ലം ഭാ​ഗ​ത്തെ കൊ​ടും​വ​ള​വി​ൽ സി​ഗ്ന​ലു​ക​ൾ ഇ​ല്ലാ​ത്ത​തും പു​ഴ​യോ​ര ഭി​ത്തി ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്കാ​ത്ത​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ​യും മേ​ഖ​ല​യി​ൽ സ​മാ​ന അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ച്ചി​രു​ന്നു. നേ​ര​ത്തെ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​തി​രു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന ഭാ​ഗ​മാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ഈ ​ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക വേ​ലി കെ​ട്ടു​ക​യും സ്ഥി​രം സം​വി​ധാ​ന​മെ​ന്ന നി​ല​യി​ൽ സു​ര​ക്ഷ ഭി​ത്തി ഉ​യ​ര​ത്തി​ൽ നി​ർ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *