സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

താനൂര്‍: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില്‍ നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെറിന്‍ ബാബുവിന്റെ കബറടക്കം നിയമ നടപടികള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. മാതാവ് നുസ്രത്ത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഷിബില്‍, ഫിദ മറിയം, മുഹമ്മദ് ഐദിന്‍ (ആറു മാസം പ്രായം). സഹോദരിമാര്‍: നസ്രിന്‍, … Read more

കുറ്റിപ്പുറത്ത് സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

കുറ്റിപ്പുറത്ത്  സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ച് മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ ഇന്നോവ കാര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. പട്ടാമ്പി സ്വദേശി കുന്നംകുളത്തിങ്കല്‍ ബഷീര്‍ (56) ആണ് പിടിയിലായത്. ഇയാള്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസും മോട്ടോര്‍ വാഹന വകുപ്പും അപകടകാരണം തേടി സമഗ്രാന്വേഷണം നടത്തിയിരുന്നു. കുറ്റിപ്പുറം- തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. പുത്തനത്താണി സ്വദേശിയും പ്രവാസിയുമായ അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ റുഖിയ ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ … Read more

ലൈസൻസ് ലേണേഴ്സ് ടെസ്റ്റുകൾ 
ഇന്നുമുതൽ നേരിട്ട്

മലപ്പുറം : വാഹന ലൈസൻസിനായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ (Learner’s License Tests ) 22 മുതൽ ബന്ധപ്പെട്ട ആർടി ഓഫീസുകളിൽതന്നെ നടത്തും. കോവിഡ് പശ്ചാത്തലത്തിലായിരുന്നു അപേക്ഷകർ ഓഫീസിൽ ഹാജരാവാതെ ഓൺലൈൻ പരീക്ഷ എഴുതുന്ന സംവിധാനം ആരംഭിച്ചത്. സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ വീണ്ടും നേരിട്ടാക്കിയത്. ടെസ്റ്റ് നടത്തേണ്ട തീയതി ബുക്ക് ചെയ്ത അപേക്ഷകർ ബുക്ക്ചെയ്ത ദിവസം സമയത്തിന് ഓഫീസുകളിൽ നേരിട്ടെത്തി പരീക്ഷക്ക് ഹാജരാവണമെന്ന് ആർടിഒ സി … Read more

വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി

വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി

കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തലശ്ശേരി കടമ്പൂര്‍ മാമംകുന്ന് സ്വദേശി കുഞ്ഞിക്കണ്ടി ഇസ്സുദ്ദീന്‍ (46) പിടിയിലായി. പാന്റ്‌സ് രണ്ട് പാളിയായി തയ്ച്ച് പാളികൾക്കിടയില്‍ തേച്ചുപിടിപ്പിച്ചാണ് സ്വർണമിശ്രിതം കടത്തിയത്.  അബൂദബിയില്‍നിന്ന് എത്തിയ ഇസ്സുദ്ദീന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻമേല്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കള്ളക്കടത്ത് അംഗീകരിക്കാതിരുന്ന ഇയാളുടെ ബാഗേജ് … Read more

സോഷ്യൽ മീഡിയയിലെ ശ്രീകൃഷ്ണ നിന്ദ-പരപ്പനങ്ങാടിയിൽ പ്രതിഷേധം 

സോഷ്യൽ മീഡിയയിലെ ശ്രീകൃഷ്ണ നിന്ദ-പരപ്പനങ്ങാടിയിൽ പ്രതിഷേധം 

പരപ്പനങ്ങാടി: ഫേസ്ബുക്ക് പോസ്റ്റിലെ ശ്രീകൃഷ്ണ നിന്ദയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി   ശ്രീകൃഷ്ണ ജയന്തിക്ക് പിറ്റേന്ന് പരപ്പനങ്ങാടി സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകൻ അത്തോളി നാരായണനാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പൂർണനഗ്നയായ സ്ത്രീകളുടെ കൂടെ ശ്രീകൃഷ്ണൻ്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് .    “ഇന്നലെത്തെ ശോഭായാത്രയിൽ ഈ ഫ്ലോട്ട് ആരെങ്കിലും കണ്ടോ” എന്നുമാണ് ചിത്രത്തിൽ അടിക്കുറിപ്പ് എഴുതിയിരുന്നത്      വ്യാപക പ്രതിഷേധങ്ങളുയർന്നതോടെ ശനിയാഴ്ച വൈകിട്ടോടെ ഇയാൾ പോസ്റ്റ് നീക്കം ചെയ്തു.  … Read more

ഓൺലൈൻ ബുക്കിങ് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി -മന്ത്രി മുഹമ്മദ് റിയാസ്

ഓൺലൈൻ ബുക്കിങ് റസ്റ്റ് ഹൗസുകളെ ജനകീയമാക്കി -മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി: ഓൺലൈൻ ബുക്കിങ് സംവിധാനം കൊണ്ടുവന്നതോടെ റസ്റ്റ് ഹൗസുകൾ ജനകീയ റസ്റ്റ് ഹൗസുകളായി മാറിയതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കഴിഞ്ഞ എട്ടു മാസത്തിനുള്ളിൽ റസ്റ്റ് ഹൗസുകളിൽനിന്ന് താമസയിനത്തിൽ എട്ടുകോടിയിലധികം രൂപയാണ് വരുമാനം ലഭിച്ചത്. 2021 നവംബറിനുശേഷം 52,079 പേരാണ് താമസത്തിന് റസ്റ്റ് ഹൗസുകൾ തിരഞ്ഞെടുത്തത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിൽ കോംപോസിറ്റ് ടെൻഡർ നടപ്പാക്കാൻ തീരുമാനിച്ചതായും റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയവത്കരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊന്നാനി ചന്തപ്പടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് … Read more