മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം

മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം
Spread the love

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് 18കാരന് ദാരുണാന്ത്യം. സംസ്ഥാന പാതയില്‍ മാന്തടത്താണ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവാണ് മരിച്ചത്. ഒതളൂര്‍ തെക്കത്ത് വളപ്പില്‍ സുനിയുടെ മകന്‍ അശ്വിന്‍(18)ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് ഒതളൂര്‍ സ്വദേശി പടിഞ്ഞാറ്റുമുറിയില്‍ സുനിലിന്റെ മകന്‍ അഭിരാമിനെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടരമണിയോടെയാണ് അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാള്‍ ഭാഗത്തേക്ക് വന്നിരുന്ന അശ്വിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ സൈഡില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അശ്വിന്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്ക് വേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *