പോത്തുകല്ല്/നിലമ്പൂർ: മുണ്ടക്കൈ ഉരുൾപൊട്ടലിനെതുടർന്ന് ചാലിയാർ പുഴയിൽനിന്ന് വ്യാഴാഴ്ച ആറു മൃതദേഹങ്ങളും 20 ശരീരഭാഗങ്ങളും കണ്ടെത്തി. മൃതദേഹങ്ങളിൽ മൂന്നെണ്ണം പുരുഷന്മാരുടേതും മൂന്നെണ്ണം സ്ത്രീകളുടേതുമാണ്. മൂന്നു ദിവസങ്ങളിലായി ഇതിനകം ചാലിയാറിൽനിന്ന് കണ്ടെടുത്തത് 58 മൃതദേഹങ്ങളും 95 ശരീരഭാഗങ്ങളുമാണ്. […]
ഹജ്ജ് കർമത്തിനിടെ കാണാതായ മലപ്പുറം സ്വദേശി മരിച്ചതായി സ്ഥിരീകരണം
മക്ക: ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ കാണാതായ മലപ്പുറം സ്വദേശിയായ തീർഥാടകൻ മരിച്ചതായി സ്ഥിരീകരിച്ചു. വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണിൽകടവത്ത് മുഹമ്മദ് (74) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ ഇദ്ദേഹത്തെ കർമങ്ങൾക്കിടെ […]
ഹൃദയഭേദകം; ചിതറിയ മൃതദേഹങ്ങളുമായി ആംബുലൻസ് നിര
നിലമ്പൂർ: ഉരുൾപൊട്ടലിൽ മരിച്ചവരുടെ ചിന്നിച്ചിതറിയ മൃതശരീരങ്ങളുമായി ആംബുലൻസുകൾ നിരനിരയായി നാടുകാണിച്ചുരം കയറിയത് ഹൃദയഭേദക കാഴ്ചയായി. കിലോമീറ്ററുകളോളം പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളാണ് സ്വദേശത്തേക്കുതന്നെ മടക്കിയയച്ചത്. ചാലിയാറിൽനിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം രണ്ടു ദിവസങ്ങളിലായി നിലമ്പൂർ ജില്ല […]
പകച്ച് താഴെക്കോട്ടെ ആദിവാസി കുടുംബങ്ങൾ
പെരിന്തൽമണ്ണ: കനത്ത മഴയിലും മണ്ണിടിച്ചിൽ ഭീതിയിലും താഴെക്കോട് പഞ്ചായത്തിലെ ആദിവാസി കോളനികൾ. പാണമ്പി ഇടിഞ്ഞാടി കോളനിയിലാണ് കൂടുതൽ ദുരിതം. ഇവിടെ ചെങ്കുത്തായ മലമടക്കിൽ താൽക്കാലിക ഷെഡുകളിലാണ് കുടുംബങ്ങൾ കഴിയുന്നത്. ആദിവാസി കോളനികളിൽ പഞ്ചായത്ത് ഭരണസമിതി […]
മനമിടറി മലയോരം
എടക്കര: അംഗഭംഗം വന്ന ശരീരങ്ങള്‍, ഉടലില്‍നിന്ന് അറ്റുപോയ കൈകാലുകളും തലയും, മരത്തടിയാണോ മൃതദേഹമാണോ എന്നുപോലും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍… ചാലിയാര്‍ പുഴയുടെ വാണിയംപുഴ, തലപ്പാലി തീരങ്ങളിലെ കാഴ്ച ആരെയും കണ്ണീരണിയിക്കുന്നതായിരുന്നു. മേപ്പാടി മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ […]
യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പൂക്കോട്ടുംപാടം: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ യുവാവിനെ പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കരുളായി മൈലമ്പാറ സ്വദേശി പാറന്തോടൻ ജസീലിയാണ് ( പട്ടാമ്പി ജസീൽ -38) അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് […]
