അപേക്ഷ ക്ഷണിച്ചു
എൽബിഎസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in. വിവരങ്ങൾക്ക്: 0494-2411135.
എൽബിഎസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in. വിവരങ്ങൾക്ക്: 0494-2411135.
പരപ്പനങ്ങാടി : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി.പരപ്പനങ്ങാടി ചാപ്പപ്പടി വടനകത്ത് വീട്ടിൽ വൈഡ് മുജീബ് എന്ന് വിളിപ്പേരുള്ള മുജീബ് റഹ്‌മാന് (43) എതിരേയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. കാപ്പ ചുമത്തിയത്. പരപ്പനങ്ങാടി സി.ഐ.യുടെയും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്കെതിരേ പരപ്പനങ്ങാടി സ്റ്റേഷനിൽ നിലവിൽ 11 കേസുകൾ ഉണ്ട്. ഗുണ്ടാ ആക്ട് പ്രകാരം മലപ്പുറംജില്ലയിൽ പ്രവേശനവിലക്കുള്ള ഈ കാലയളവിൽ ഇയാൾ പോലീസിന്റെ കർശന നിരീക്ഷണത്തിൽ ആയിരിക്കുമെന്നും പോലീസ് പറഞ്ഞു.
മലപ്പുറം: പരപ്പനങ്ങാടിയില്‍ കാറും പണവും തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സൗദിയില്‍ നിന്നും വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ കിട്ടാത്തതിനെ ചൊല്ലിയായിരുന്നു അക്രമം. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച് കൊങ്ങന്റെ പുരക്കല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (39) , ചെട്ടിപ്പടി അങ്ങാടി ബീച്ചില്‍ അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബീച്ചില്‍ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റെനീസ് (35) ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഷെബീര്‍ (35)എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് … Read more
പരപ്പനങ്ങാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചെട്ടിപ്പടി സ്വദേശി കെ.പി. ഉബൈസിനെ (23) കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പൊലീസ് പിടികൂടിയ പ്രതിയുടെ പേരിൽ പോക്സോ പ്രകാരമാണ് കേസെടുത്തത്. പരപ്പനങ്ങാടി എസ്.ഐ പ്രദീപ് കുമാർ, പരമേശ്വരൻ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, പ്രീത, അഭിമന്യു, വിബീഷ്, രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.