പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം. ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, … Read more

ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

ഇന്ത്യ ചുറ്റിയടിച്ച് പണം തീർന്നു; സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ കഴിഞ്ഞ വഴിക്കടവ് സ്വദേശി അബ്ദുല്ല പിടിയിൽ

ചെറുതോണി: സ്വാമിയെന്ന വ്യാജേന ആശ്രമത്തിൽ ഒളിവിൽ താമസിച്ചുവന്ന മലപ്പുറം വഴിക്കടവ് സ്വദേശി പിടിയിൽ. ശശിധരാനന്ദ സ്വാമിയെന്ന പേരിൽ മുരിക്കാശ്ശേരിക്ക് സമീപം വാത്തിക്കുടിയിലെ ആശ്രമത്തിൽ ഒളിച്ച് താമസിച്ചിരുന്ന മലപ്പുറം വഴിക്കടവ് സ്വദേശി കുറ്റിപ്പുറത്ത് വീട്ടിൽ അബ്ദുല്ലയെയാണ് (57) മലപ്പുറത്തു നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം മുരിക്കാശ്ശേരി പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് ഒന്നിനാണ് അബ്ദുല്ലയെ വീട്ടിൽനിന്ന് കാണാതായത്. ഭാര്യ മൈമുന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസിന്‍റെ നിർദേശാനുസരണം വഴിക്കടവ് പൊലീസ് … Read more

നിലമ്പൂരിൽ തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂരിൽ  തെരുവുപട്ടിക്കും കുഞ്ഞുങ്ങൾക്കും സ്നേഹക്കൂടൊരുക്കി നാട്ടുകാർ

നിലമ്പൂർ: തെരുവുനായ്ക്കൾക്കെതിരെ ജനവികാരം ശക്തമായിരിക്കുമ്പോൾ പ്രസവിച്ചു കിടക്കുന്ന തെരുവുനായക്കും കണ്ണുതുറക്കാത്ത ഒമ്പത് കുഞ്ഞുങ്ങൾക്കും കൂടൊരുക്കി സംരക്ഷണം തീർക്കുകയാണ് നിലമ്പൂർ മുക്കട്ടക്കാർ. കഴിഞ്ഞ ദിവസമാണ് മുക്കട്ട ഗവ. എല്‍.പി സ്‌കൂളിലെ ഷെഡ്ഡില്‍ തെരുവുപട്ടി പ്രസവിച്ചത്. ഒമ്പത് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്കുള്‍പ്പെടെ ഭീഷണിയാവുമെന്നതിനാല്‍ അധികൃതര്‍ ഡിവിഷന്‍ കൗണ്‍സിലറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ കൂടി അഭിപ്രായം തേടി ഇവയെ സംരക്ഷിക്കാമെന്ന് തീരുമാനമെടുത്തത്. നഗരസഭ അധികൃതരുമായി ബന്ധപ്പെട്ട് കൂട് ലഭ്യമാക്കി. കണ്ണ് മിഴിയാത്ത കുഞ്ഞുങ്ങളെയും പട്ടിയെയും കൂട്ടിലാക്കി സ്‌കൂളിനു പുറത്തെത്തിച്ച് ബസ് കാത്തിരിപ്പു … Read more

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടർമാർ കൂട്ട അവധി: രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി” പ്രതിഷേധം

നിലമ്പൂര്‍: ജില്ല ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്തത് രോഗികളെ വലച്ചു. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. വെള്ളിയാഴ്ചയാണ് വിവിധ വിഭാഗത്തിലെ ഡോക്ടര്‍മാരെ കാണാനെത്തിയ രോഗികള്‍ മണിക്കൂറുകൾ കാത്തുനിന്ന് മടങ്ങിയത്. ആശുപത്രിയിലെത്തിയ ശേഷമാണ് ഡോക്ടർമാർ ഇല്ലാത്ത വിവരം അറിയുന്നത്. ഇ.എന്‍.ടി, ത്വഗ്, കണ്ണ് വിഭാഗം ഡോക്ടര്‍മാരാണ് അവധിയിലായിരുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ഹരിദാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. ആർ.എം.ഒയെ … Read more

ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ

ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികൻ അറസ്റ്റിൽ

എടക്കര: വീട്ടിൽ തയാറാക്കിയ ചാരായവും വാഷും വാറ്റുപകരണങ്ങളുമായി വയോധികനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മരുത മഞ്ചക്കോട് പള്ളി അയ്യത്ത് സാമുവേലാണ് (60) പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ഉച്ചക്ക് നിലമ്പൂർ റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ചാരായം, വാഷ്, ഗ്യാസ് സിലിണ്ടർ അടക്കമുള്ള വാറ്റുപകരണങ്ങൾ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. അസി. എക്‌സൈസ് ഇൻസ്പെക്ടർ സി.എൻ. മനോജ് കുമാർ, പ്രിവന്റീവ് ഓഫിസർ ശങ്കരനാരായണൻ, വനിത സി.ഇ.ഒ സനീറ, സി.ഇ.ഒ പി.സി. … Read more