കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം

കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം; ഡ്രൈവർക്ക് മർദനം
Spread the love

നിലമ്പൂർ: സ്ത്രീകൾ ഉൾെപ്പടെ കുടുംബം സഞ്ചരിച്ച കാറിന് നേരെ ആക്രമണം.വഴിക്കടവ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിന് നേരെയാണ് മമ്പാട് ടാണയിൽ ആക്രമണം ഉണ്ടായത്. കാർ ഡ്രൈവർ വഴിക്കടവ് മാമാങ്കര സ്വദേശി ജലീലിന് മർദനമേറ്റു. ഇയാൾക്ക് നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സ നൽകി.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം. പരാതിയിൽ നിലമ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വഴിക്കടവ് നിന്നും എടവണ്ണയിേലക്ക് പോവുകയായിരുന്നു കാർ യാത്രികർ.തങ്ങളുടെ മുമ്പിൽ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിലെ പെൺകുട്ടി പലതവണ വീഴാൻ പോകുന്നതും ഓടിക്കുന്നയാളുമായി വഴക്കിടുന്നതും ശ്രദ്ധയിൽപ്പെട്ടു. ടാണ ഇറക്കത്തിൽ എത്തിയ സമയം പെൺകുട്ടി ബൈക്കിൽ നിന്നും ചാടി റോഡിൽ വീണതോടെ കാർ നിർത്തി ഡ്രൈവർ അടുത്ത് ചെന്ന് കാര്യം അന്വേഷിച്ചു.

ഇത് കുടുംബ പ്രശ്നമാണെന്നും താൻ ഇടപെേടണ്ട എന്നും പറഞ്ഞ് ബൈക്ക് ഓടിച്ച യുവാവും അവന്റെ കൂടെ വന്ന മറ്റ് ബൈക്കിലെ യാത്രക്കാരും ചേർന്ന് മർദിച്ചു.ഷർട്ട് വലിച്ച് കീറുകയും പൊലീസിൽ അറിയിക്കാൻ ഫോൺ എടുക്കാൻ നോക്കിയപ്പോൾ ക്ഷുഭിതരായ സംഘം കാറിന്‍റെ ചില്ല് അടിച്ച് തകർക്കുകയും ചെയ്തുവെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *