മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

മോങ്ങത്ത് സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസിൽ കൂർഗ് സ്വദേശി അറസ്റ്റിൽ

Kondotty :  മോങ്ങത്ത് 2018ൽ പത്ത് ടണ്ണോളം സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവത്തിൽ അവ കേരളത്തിലേക്ക് അയച്ച കർണാടക കൂർഗ് സ്വദേശി സോമശേരയെ (45) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന്റെ നേതൃത്വത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി സി.ബിനുകുമാർ, എഎസ്ഐമാരായ ഷൈജു കാളങ്ങാടൻ, സാജു പൂക്കോട്ടൂർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാക്കിർ സ്രാമ്പിക്കൽ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംസ്ഥാനത്തേക്ക് അനധികൃതമായി സ്ഫോടക … Read more

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍

കുറ്റിപ്പുറം: രണ്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയില്‍. വട്ടംകുളം തൈക്കാട് തെക്കുംകാട്ടില്‍ മുബഷീറിനെയാണ് (23) കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. എസ്.എച്ച്‌.ഒ ശശീന്ദ്രന്‍ മേലയിലിന്റെ നിര്‍ദേശപ്രകാരം സി.പി.ഒ ഷെറിന്‍, ടോണി, ജോസ് പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ചൊവ്വാഴ്ച രാത്രി 12ഓടെ തങ്ങള്‍പടി ഭാഗത്തുനിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പട്ടിക്കാടിനടുത്ത് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്മാന്‍ (52) ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ മരിച്ചു. പച്ചക്കറി വില്‍പനയായിരുന്നു. രാവിലെ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വാഹനത്തില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപള്ളി മുഹമ്മദ് – അഫ്‌സത്ത് ദമ്പതികളും മകനാണ്. ഭാര്യ: സമീറ, മക്കള്‍: ഷഫിന്‍, ഷിഫ മറിയം. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ഇപ്പോള്‍ ജിദ്ദയിലാണ്. സഹോദരങ്ങള്‍ ഫൈസല്‍, നുസ്‌റത്ത്. അനന്തര നടപടിക്രമങ്ങള്‍ക്ക് … Read more

അധ്യാപക ഒഴിവുകൾ

അധ്യാപക ഒഴിവുകൾ

∙ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജൂനിയർ തസ്തികയിൽ പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10ന്. അധ്യാപകർ ∙ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഫിസിക്സ്, കെമിസ്ട്രി ജൂനിയർ അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം 22നു 10ന് 9447837872. ∙ ഇരിമ്പിളിയം ജിഎച്ച്എസ്എസിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി അധ്യാപകരുടെ (ഹയർ സെക്കൻഡറി വിഭാഗം) ഒഴിവുകളുണ്ട്. അഭിമുഖം 20ന് 10ന്. ∙ താനൂർ ഗവ. ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ … Read more

കാറും പണവും മൊബൈലും കവര്‍ച്ച ചെയ്ത സംഭവം; പരപ്പനങ്ങാടിയില്‍ നാലുപേര്‍ അറസ്റ്റില്‍

കാറും പണവും മൊബൈലും കവര്‍ച്ച ചെയ്ത സംഭവം; പരപ്പനങ്ങാടിയില്‍ നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: പരപ്പനങ്ങാടിയില്‍ കാറും പണവും തട്ടിയെടുത്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. സൗദിയില്‍ നിന്നും വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തട്ടിയെടുത്തതിന്റെ കമ്മീഷന്‍ കിട്ടാത്തതിനെ ചൊല്ലിയായിരുന്നു അക്രമം. പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ച്‌ കൊങ്ങന്റെ പുരക്കല്‍ വീട്ടില്‍ മുജീബ് റഹ്മാന്‍ (39) , ചെട്ടിപ്പടി അങ്ങാടി ബീച്ചില്‍ അയ്യാപ്പേരി വീട്ടില്‍ അസൈനാര്‍ (44), ചെട്ടിപ്പടി ബീച്ചില്‍ ബദറു പള്ളിക്ക് സമീപം ഹാജിയാരകത്ത് വീട്ടില്‍ റെനീസ് (35) ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ കൊങ്ങന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഷെബീര്‍ (35)എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് … Read more

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

കൊച്ചി കാക്കനാട്ട് ഫ്ലാറ്റിലെ കൊലപാതകം; പ്രതി അര്‍ഷാദ് പിടിയില്‍

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തി ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഭാഗത്തു തിരുകിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന അർഷാദ് പിടിയിൽ. കാസർകോട്ടുനിന്നാണ് അർഷാദിനെ പിടികൂടിയത്. ഇയാൾക്കൊപ്പം ഒരു സുഹൃത്തിനെയും പിടികൂടിയിട്ടുണ്ട്. കൊച്ചിയിൽനിന്ന് ഇയാളെ പിന്തുടർന്നു പോയ പൊലീസ് സംഘം കാസർകോട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതാണ് പ്രാഥമിക വിവരം. മൊബൈൽഫോണിൽനിന്നു ലഭിച്ച വിവരങ്ങൾ പിന്തുടർന്നു നടത്തിയ പരിശോധനയിലാണ് ഇയാൾ കാസർകോട്ടുണ്ടെന്നു കണ്ടെത്തിയത്. ഇന്നു പൊലീസ് പയ്യോളിയിലെ വീട്ടിലും ബന്ധുക്കളുടെ വീടുകളിലും പരിശോധന … Read more