എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മങ്കട: വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കൽ പറമ്പ് സ്വദേശി കേരളാംതൊടി അബ്ദുൽ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിൽ മങ്കട പൊലീസ് നടത്തിയ ലഹരി വേട്ടയിൽ നിരവധി പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന, പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. … Read more