ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം. മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയിൽപെട്ടത്. സ്ഥലത്തുണ്ടായവർ ഏറെ പണിപ്പെട്ടാണ് കുതിരയെ പുറത്തെടുത്തത്. കുതിരക്ക് നിസ്സാര പരിക്കുണ്ട്.

ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു

ബിരിയാണിയിൽ പഴുതാര; സംസ്ഥാനത്തെ 16 ഷവർമ കടകൾ അടപ്പിച്ചു

ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ തുടരുന്നതിനിടെ ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയെന്നു പരാതി. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിക്കാൻ എത്തിയവർക്കാണ് ബിരിയാണിയിൽ പഴുതാരയെ കിട്ടിയത്. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഹോട്ടൽ പൂട്ടിയിടാനും നിർദേശിച്ചു. പ്രദേശത്തെ 3 ഹോട്ടലുകൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുന്നുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. ഹോട്ടൽ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമാണിതെന്നും പരാതി മനഃപൂർവം ഉണ്ടാക്കിയതാണെന്നും ഹോട്ടലുടമ ആരോപിച്ചു. എന്തെങ്കിലും കൃത്രിമത്വം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. … Read more

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

നാലര പവൻ സ്വർണമാല കവർന്ന ഹോം നഴ്‌സ് 20 വർഷത്തിന് ശേഷം അറസ്റ്റിൽ

പൊന്നാനി: ഹോം നഴ്സ് ആയി വന്ന് വയോധികയുടെ നാലര പവൻ സ്വർണമാല കവർന്നയാളെ 20 വർഷത്തിന് ശേഷം പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം സ്വദേശിനി രാധാമണി (63) ആണ് അറസ്റ്റിലായത്.20 വർഷം മുമ്പ് പെരുമ്പറമ്പിലെ കുട്ടൻ വൈദ്യരുടെ സുഖമില്ലാതെ കിടപ്പിൽ ആയിരുന്ന ഭാര്യാമാതാവിനെ പരിചരിക്കുന്നതിന് ഹോം നഴ്സ് ആയി വന്ന പ്രതി വയോധികയുടെ കഴുത്തിലെ സ്വർണമാല കവർന്ന് ഒളിവിൽ പോയിരുന്നു. വർഷങ്ങളായി കോട്ടയത്ത് നിന്ന് നാടുവിട്ട് വീട്ടുകാരുമായി ബന്ധപ്പെടാതെ കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിൽ ഇരൂൾകുന്ന് … Read more

പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

പരിസ്ഥിതിലോല മേഖല: കരുവാരകുണ്ടിൽ മുന്നൂറോളം ഏക്കർ സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന

ക​രു​വാ​ര​കു​ണ്ട്: ക​രു​ത​ൽ മേ​ഖ​ല​യു​ടെ പു​തി​യ മാ​പ്പി​ൽ ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ 300 ഏ​ക്ക​റോ​ളം സ്വ​കാ​ര്യ ഭൂ​മി ഉ​ൾ​പ്പെ​ട്ട​താ​യി സൂ​ച​ന. ക​രു​വാ​ര​കു​ണ്ട്, കേ​ര​ള എ​സ്റ്റേ​റ്റ് വി​ല്ലേ​ജു​ക​ളി​ലെ 46 സ​ർ​വെ ന​മ്പ​റു​ക​ളി​ലു​ള്ള കൃ​ഷി​ഭൂ​മി​യാ​ണി​ത്. ഈ ​ഭൂ​മി മു​ഴു​വ​നാ​യും ജി​യോ​ടാ​ഗ് ന​ട​ത്തി ക​രു​ത​ൽ മേ​ഖ​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മം പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​മാ​ണ് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്തി​ലെ നാ​ല് വാ​ർ​ഡു​ക​ളി​ലാ​യാ​ണ് ഈ ​ഭൂ​മി​യു​ള്ള​ത്. വാ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കും ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മാ​ണ് ഇ​തി​ന്റെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന … Read more

പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

പണിമുടക്ക് നിയമവിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല: ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ല. പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശമ്പളം നല്‍കുന്നത് ശരിയല്ല. അങ്ങനെ ചെയ്യുന്നത് ഭരണകൂടം പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുളള  പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സര്‍വ്വീസ് … Read more

ചങ്ങരംകുളത്ത് കാർ ഇടിച്ച് മദ്രസ വിദ്യാർഥി മരിച്ചു

ചങ്ങരംകുളത്ത് കാർ ഇടിച്ച് മദ്രസ വിദ്യാർഥി മരിച്ചു

ചങ്ങരംകുളം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ കാർ ഇടിച്ച് മദ്രസ വിദ്യർഥി മരിച്ചു. കോക്കൂർ അത്താണിപ്പീടികയിൽ ഇല്ലത്ത് വളപ്പിൽ നജീബിന്റെ രണ്ടാംക്ലാസിൽ പഠിക്കുന്ന മകൻ മുഹമ്മദ് നബീൽ (ആറ്) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അപകടം. മദ്രസ വിട്ടു വരികയായിരുന്ന നബീൽ റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. ഗുരുതരമായി പരിക്കേറ്റ നബീലിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. മാതാവ്: സുഹറ. … Read more