തിരൂർ: ലോഡ്ജുകൾ കേന്ദ്രീകരിച്ച് തിരൂർ നഗരഹൃദയത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവം. തിരൂർ താഴെപാലത്തെ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന് മുകളിലെ ലോഡ്ജ്, പൂങ്ങോട്ടുകുളത്തെ ഖയാം തിയറ്റർ റോഡിലെ ലോഡ്ജ് എന്നിവ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതത്രെ .
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുൾപ്പെടെയുള്ളവരെ ലോഡ്ജിലെത്തിക്കാൻ ഏജന്റുമാരും സജീവമാണെന്നും . പെൺകുട്ടികൾക്കു പുറമെ ആൺകുട്ടികളെയും ലോഡ്ജിലെത്തിക്കുന്ന സംഘത്തിന്റെ പിൻബലത്തിലാണ് പ്രവർത്തനമെന്നും കഴിഞ്ഞ വർഷം ഹൈസ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതിന് മധ്യവയസ്കനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ലോഡ്ജിനെതിരെ നടപടിയെടുത്തിരുന്നില്ല എന്നും റിപ്പോർട്ട്
ജില്ലയിലെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞാണ് പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനങ്ങൾ. പൊലീസ് റെയ്ഡുണ്ടാവില്ലെന്നും ലോഡ്ജ് ഉടമകൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും നടത്തിപ്പുകാർ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. താഴെപ്പാലത്ത് ധനകാര്യ സ്ഥാപനങ്ങളും ബേക്കറിയടക്കം പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സ് ആയതിനാൽ വിദ്യാർഥികളെയടക്കം ഇവിടേക്ക് എത്തിക്കുന്നതും നാട്ടുകാർക്ക് സംശയത്തിനിടയാക്കാത്തതും ലോഡ്ജ് നടത്തിപ്പുകാർ അവസരമാക്കുന്നതായി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു