പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്
പൊന്നാനി: പുതിയ റോഡ് വീണ്ടും റീ ടാറിങ് ചെയ്തതിനെച്ചൊല്ലി പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ-പ്രതിപക്ഷ പോര്. ജനകീയ വിഷയങ്ങൾ ഉന്നയിക്കാൻ പോലും ഭരണസമിതി അനുമതി നൽകുന്നില്ലെന്ന് പ്രതിപക്ഷം. വിഷയത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ഏഴാം വാർഡിലെ കുമ്പളത്തുപടി-കുട്ടാട് റോഡ് തകരും മുമ്പേ റീ ടാറിങ് നടത്തിയതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് ഭരണ-പ്രതീക്ഷ വാക്പോരിൽ കലാശിച്ചത്. ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയ്യുന്ന പ്രവൃത്തിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതോടെ ഭരണ പക്ഷ കൗൺസിലർമാരും പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി. … Read more