പൊന്നാനി ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും
പൊന്നാനി: നിരക്ക് വർധനയെച്ചൊല്ലി പഴയ കരാറുകാരുമായി പൊന്നാനി നഗരസഭ ഇടഞ്ഞതോടെ നിലച്ച ജങ്കാർ സർവിസ് ഇനി പുറത്തൂർ പഞ്ചായത്ത് നടത്തും. രണ്ട് വർഷമായി നിർത്തിവെച്ച പൊന്നാനി-പടിഞ്ഞാറെക്കര ജങ്കാർ സർവിസാണ് പുനരാരംഭിക്കുന്നത്. തൃശൂർ ജില്ല പഞ്ചായത്തിന്റെ കൈവശമുള്ള ജങ്കാർ ഉപയോഗപ്പെടുത്തി പുറത്തൂർ പഞ്ചായത്ത് പൊന്നാനി-പടിഞ്ഞാറേക്കര റൂട്ടിൽ സർവിസ് തുടങ്ങുമെന്നാണ് അറിയുന്നത്. അഴിമുഖത്തെ കടത്ത് സർവിസ് അവകാശം പൊന്നാനി നഗരസഭക്കാണെന്ന ഉറച്ചവാദവുമായി വർഷങ്ങളോളം നിലകൊണ്ട പൊന്നാനി നഗരസഭയാണ് ഒടുവിൽ പുറത്തൂർ പഞ്ചായത്തിന് സർവിസ് അനുമതി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അഴിമുഖത്ത് ജങ്കാർ … Read more