സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത് ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, … Read more

‘മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം’; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്‍

‘മാസ് ഡയലോഗ് നിർത്തി ക്രമസമാധാനം ഉറപ്പാക്കൂ, പറ്റില്ലെങ്കിൽ രാജിവച്ചൊഴിയണം’; മുഖ്യമന്ത്രിക്ക് എതിരെ വി മുരളീധരന്‍

വിഴിഞ്ഞം സംഘർഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞത്. അതിനു പറ്റിയില്ലെങ്കിൽ രാജിവച്ച് ഒഴിയാനും ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. 200 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ടു. ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ … Read more

സാമ്പത്തിക പ്രതിസന്ധിയുണ്ട്, പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല: പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി

സാമ്പത്തിക പ്രതിസന്ധിയുണ്ട്, പക്ഷേ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ല: പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനം ന്യായീകരിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നും ധനമന്ത്രി. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിസുരക്ഷാ കാര്‍ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ കാറിന് അനുവദിച്ചതിനേക്കാള്‍ അധികം തുക നല്‍കിയിരിക്കുന്നത്. ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ വാങ്ങുന്ന ആറാമത്തെ കാറാണിത്. പി.ജയരാജന്റെ ശാരീരിക ബുദ്ധിമുട്ട്, പ്രത്യേക സുരക്ഷ, നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം–ഇവയാണ് പുതിയ വാഹനം … Read more

ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.

ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. കൺവെൻഷൻ നടത്തി.

മഞ്ചേരി : ലഹരിക്കെതിരേ നടത്തുന്ന ജാഗ്രതാവലയ പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. മേഖലാ കൺവെൻഷൻ നടത്തി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ, എ.പി. അനിൽകുമാർ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ഇസ്മായീൽ മൂത്തേടം, സലിം കുരുവമ്പലം, ആലിപ്പറ്റ ജമീല, വി.എ. കരീം, ഗഫൂർ, എ.ജെ. ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ലീഗ്

കോട്ടയ്ക്കൽ : എടരിക്കോട് പഞ്ചായത്തിൽ കോൺഗ്രസിന്റെ നിലവിലുള്ള നേതൃത്വവുമായി സഹകരിച്ചുള്ള രാഷ്‌ട്രീയപ്രവർത്തനം അവസാനിപ്പിക്കാൻ മുസ്‍ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചതായി ലീഗ് നേതാക്കൾ അറിയിച്ചു. ഏതാനും ദിവസം മുൻപ് മുസ്‍ലിംലീഗ് പ്രവർത്തകരെ മർദിച്ച പ്രതികൾക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. ഇക്കാര്യത്തിൽ കോൺഗ്രസിന്റെ ഭാഗത്തുനിന്ന് മുന്നണിമര്യാദയില്ലാത്ത പ്രവർത്തനമാണുണ്ടായതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. വി.ടി. സുബൈർ തങ്ങൾ, സി.പി. കുഞ്ഞീതു ഹാജി, ബഷീർ പൂവഞ്ചേരി, റസാഖ് പാടഞ്ചേരി, റഹീം ചീമാടൻ … Read more

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more