സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്; കണക്ക് പാര്‍ട്ടിയുടെ കൈയില്‍: ചെന്നിത്തല

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്‍റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സമയത്ത് പാര്‍ട്ടി ഫണ്ട് എന്ന രീതിയിലാണ് പണം വാങ്ങിയത്. അതു കൃത്യമായി പാര്‍ട്ടി അക്കൗണ്ടുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ല. പ്രത്യുപകാരമായി എംഡി ശശിധരൻ ക‍ര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് ക‍ര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താൻ … Read more

കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചുകൾക്കിടെ വ്യാപക സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. കാസർകോഡ് ഡി.സി.സി പ്രസിഡന്റ് അഡ്വ. പി.കെ ഫൈസലിനും വനിതകളടക്കം നിരവധി പ്രവർത്തകർക്കും പൊലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റു. കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് എടുക്കുന്ന കള്ളക്കേസുകൾക്കെതിരെ പ്രതിഷേധിച്ചായിരുന്നു മാർച്ച്. മലപ്പുറം എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാർജിൽ വനിതകളടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. എ.പി അനിൽകുമാർ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി അധ്യക്ഷൻ വി.എസ് … Read more

സംസ്ഥാന ഭാരവാഹിയെച്ചൊല്ലി വനിത ലീഗിൽ ഏറ്റുമുട്ടൽ

സംസ്ഥാന ഭാരവാഹിയെച്ചൊല്ലി വനിത ലീഗിൽ ഏറ്റുമുട്ടൽ

മലപ്പുറം: വനിത ലീഗ് സംസ്ഥാന സമിതിയിലേക്ക് ജില്ലയിൽനിന്ന് ഭാരവാഹിയെ കെട്ടിയിറക്കി എന്ന പരാതി ജില്ല കമ്മിറ്റി യോഗത്തിൽ പൊട്ടിത്തെറിയിൽ കലാശിച്ചു. ജില്ല പ്രസിഡന്റിനെ ഉന്നംവെച്ച് യോഗത്തിൽ ഒരുവിഭാഗം നടത്തിയ നീക്കങ്ങളാണ് അസാധാരണമായ ബഹളത്തിനും വിമർശനങ്ങൾക്കും കാരണമായത്. ഇതിനെ പ്രതിരോധിക്കാൻ പ്രസിഡന്റിനായില്ല. ഫണ്ട് വിനിയോഗം വരെ ചോദ്യം ചെയ്യപ്പെട്ട യോഗത്തിലുടനീളം പ്രസിന്റിനെതിരായ ആക്രമണങ്ങളായിരുന്നു. പ്രസിഡന്റ് കെ.പി. ജല്‍സീമിയ ഏകാധിപതിയായി പ്രവർത്തിക്കുന്നു എന്ന കടുത്ത വിമർശനം ഉന്നയിച്ചത് വൈസ് പ്രസിഡന്റ് റംല വാക്യത്ത്. അതിന് ഉദാഹരണമായി എടുത്തുകാട്ടിയത് ജില്ല ഭാരവാഹി … Read more

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

തൃശൂര്‍: മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് ആണ്. ഗ്രന്ഥശാലാ സംഘത്തിന്‍റെ സജീവ പ്രവര്‍ത്തകയാണ്. മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് അപകടമുണ്ടായത്. കോളേജിനടുത്തുള്ള റോഡില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡിവൈഡറില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. … Read more

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

താമരയും മതചിഹ്നം; ബിജെപിക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

മതങ്ങളുമായി ബന്ധപ്പെട്ട ചിഹ്നമോ പേരോ ഉപയോഗിക്കുന്ന പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപിക്കെതിരെ മുസ്ലിം ലീഗ്. ബിജെപി ഉപയോഗിക്കുന്ന താമര ചിഹ്നം ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണെന്ന് മുസ്‌ലിം ലീഗ് ആരോപിക്കുന്നു. താമര ഹിന്ദു, ബുദ്ധ മതവുമായി ബന്ധപ്പെട്ട ചിഹ്നമാണെന്നും ബിജെപിയെയും കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. കേസിൽ വാദം കേട്ട സുപ്രിം കോടതി നാലാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു.

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു; മുജാ​ഹിദ് സമ്മേളനത്തിൽ മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസം​ഗിച്ചു ; ജോൺ ബ്രിട്ടാസ് എംപിക്കെതിരെ പരാതി

മതങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്നു;  മുജാ​ഹിദ് സമ്മേളനത്തിൽ മത വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ  പ്രസം​ഗിച്ചു ;  ജോൺ ബ്രിട്ടാസ് എംപിക്കെതിരെ  പരാതി

ദില്ലി: ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി ബിജെപി. കോഴിക്കോട് നടന്ന കേരള നവദുൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് ആരോപണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറാണ്  രാജ്യസഭ ചെയർമാൻ ജഗദീപ് ധൻക്കറിന് പരാതി നൽകിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്‍റെ പ്രസംഗമെന്നാണ് പരാതി. എംപിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട്ട് നാലു ദിവസങ്ങളായി നടന്ന കേരള നദ്‍വത്തുള്‍ മുജാഹിദ് … Read more