സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത്

ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, നേതാക്കന്മാരെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങൾ സമസ്ത പരാതിയിൽ ഉന്നയിക്കുന്നുണ്ട്. ഒന്നാം പ്രതിയായ ഉമ്മർകോയ ഫേസ് ബുക്കിലൂടെ നേതാക്കളെയും പണ്ഡിതന്മാരേയും പറ്റി സമസ്തയുടെ പേരിൽ വ്യാജ വാർത്തകൾ നൽകിയും രണ്ടാം പ്രതി ഹകീം ഫൈസി ഇതിനെ പ്രേരിപ്പിച്ചെന്നും മറ്റു പ്രതികൾ ലൈക്കും ഷെയറും ചെയ്തെന്നുമാണ് പരാതി. 1, ഉമ്മർ കോയ, ഹകീം ഫൈസി, യാസർ അറഫാത്ത് പാലത്തിങ്ങൽ, എ എച്ച് കെ തൂത, അലി ഹുസൈൻ വാഫി, ലുഖ്മാൻ വാഫി, സുബൈർ വാഫി, മുഹമ്മദ് ഇഖ്ബാൽ വാഫി, ഷെജിൽ ഷെജി, മസ്‌റൂർ മുഹമ്മദ്, , അക്തർ ഷാ നിഷാനി, നിഷാൽ പരപ്പനങ്ങാടി എന്നിവർക്കെതിരെയാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *