വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, […]

പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ കണ്ടത്തിയ അജ്ഞാത മൃതദേഹം; ഇനിയും തിരിച്ചറിഞ്ഞില്ല

മലപ്പുറം: പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ബദർപള്ളിക്ക് സമീപം കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല. ഈ മാസം ഒമ്പതിന് രാവിലെയാണ് 40 വയസ് പ്രായവും 150 സെന്റീമീറ്റർ ഉയരവും തോന്നിക്കുന്ന […]

പരപ്പനങ്ങാടി നഗരസഭയിൽ സാമ്പത്തിക തിരിമറിയെന്ന് ഓഡിറ്റ് റിപ്പോർട്ട്

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിൽ 2021-22 വാർഷിക കണക്കെടുപ്പ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടും സാമ്പത്തിക തിരിമറിയും നടന്നതായി ഓഡിറ്റ് റിപ്പോർട്ട്.നഗരസഭയുടെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്, കാഷ് ബുക്ക് എന്നിവ പരിശോധിച്ചപ്പോഴാണ് തിരിമറി കണ്ടെത്തിയത്. കെട്ടിട നികുതി, സേവന […]

അപേക്ഷ ക്ഷണിച്ചു

എൽബിഎസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിൽ പിജിഡിസിഎ, ഡിസിഎ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   www.lbscentre.kerala.gov.in. വിവരങ്ങൾക്ക്: 0494-2411135.

സോഷ്യൽ മീഡിയയിലെ ശ്രീകൃഷ്ണ നിന്ദ-പരപ്പനങ്ങാടിയിൽ പ്രതിഷേധം 

പരപ്പനങ്ങാടി: ഫേസ്ബുക്ക് പോസ്റ്റിലെ ശ്രീകൃഷ്ണ നിന്ദയിൽ പ്രതിഷേധിച്ച് പരപ്പനങ്ങാടിയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി   ശ്രീകൃഷ്ണ ജയന്തിക്ക് പിറ്റേന്ന് പരപ്പനങ്ങാടി സ്വദേശിയായ റിട്ടയേർഡ് അദ്ധ്യാപകൻ അത്തോളി നാരായണനാണ് മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പൂർണനഗ്നയായ […]

കാർഷിക സെൻസസ്: എന്യൂമറേറ്റർമാരെ നിയമിക്കുന്നു

കാർഷിക സെൻസസിന്റെ ഭാഗമായി ഒന്നാംഘട്ട വിവര ശേഖരണത്തിന് മലപ്പുറം ജില്ലയിൽ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. ഹയർ സെക്കൻഡറിയോ തതുല്ല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. സ്മാർട്ഫോൺ വേണം. വാർഡ് അടിസ്ഥാനത്തിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് വിവരശേഖരണം. വാർഡിന് […]