കോഴികളെ രക്ഷിക്കുന്നതിനിടെ യുവാവിന്റെ കൈവിരൽ നായ കടിച്ചുമുറിച്ചു; നഖം ഉൾപ്പെടെ കടിച്ചെടുത്ത് ഓടി

കോഴികളെ രക്ഷിക്കുന്നതിനിടെ യുവാവിന്റെ കൈവിരൽ നായ കടിച്ചുമുറിച്ചു; നഖം ഉൾപ്പെടെ കടിച്ചെടുത്ത് ഓടി

അയൽവീട്ടിലെ കോഴികളെ തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കാൻ‌ ശ്രമിച്ചയാളുടെ കൈവിരൽ കടിച്ചു മുറിച്ചു. പള്ളിക്കൽ വെണ്ണായൂർ പുതുക്കുടിൽ വീട്ടിൽ കോട്ടുപൊയിലിൽ ലതീഷ് (42) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. അയൽ വീട്ടിലെ 3 കോഴികളെ നായ കൊന്നു.  ഓടിക്കുന്നതിനിടെ വീണ ലതീഷിന്റെ ഇടതു കൈയിലെ നടുവിരൽ നഖംസഹിതം നായ കടിച്ചെടുത്ത് ഓടി. കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു. രാമനാട്ടുകര വൈദ്യരങ്ങാടി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വാക്സീൻ ഇല്ലാത്തത്തിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു വാക്സീൻ … Read more

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് റെയിൽേവ ലെവൽ ക്രോസ് ബാർ തകർന്നു

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ ലോറിയിടിച്ച് ക്രോസ് ബൂം ബാറുകൾക്ക് കേടുപറ്റി. കണ്ണൂർ ഇന്‍റർ സിറ്റി എക്സ്പ്രസ് കടന്നുപോകുന്നതിനായി ഗേറ്റ് താഴ്ത്തുന്നതിനിടെ ചേളാരി ഭാഗത്തുനിന്ന് പൈപ്പ് ലോഡ് കയറ്റിവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിച്ചുകയറുകയായിരുന്നു. ഇതേ തുടർന്ന് ചേളാരി-ചെട്ടിപ്പടി പരപ്പനങ്ങാടി വഴിയുള്ള ഗതാഗതം മൂന്ന് മണിക്കൂർ മുടങ്ങി. തിരൂരിൽനിന്ന് റെയിൽവേ മെക്കാനിക്കൽ ക്വിക് റെസ്പോൺസ് ടീം വന്ന് തകരാർ പരിഹരിച്ചതോടെയാണ് റോഡ് ഗതാഗതം പുനരാംഭിച്ചത്. Parappanangadi news

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം

തിരൂരങ്ങാടി: എആർ നഗർ – കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് മൂന്ന് വാഹനങ്ങളിലിടിച്ച് അപകടം. കൊളപ്പുറം -കുന്നുംപുറം പാതയിലാണ് അപകടം. വേങ്ങരയിൽനിന്നും വരികയായിരുന്ന ബസ് നിർത്തയിട്ട രണ്ട് ഓട്ടോ റിക്ഷകളിലും ഗുഡ്സ് വാഹനത്തിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരുകുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടം വേങ്ങര ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന മോണാലിസ എന്ന ബസ്സ്‌ ആണ് അപകത്തിൽ പെട്ടത്.

ഉപ്പയുടെ ക​ൺ​മു​ന്നി​ൽ നി​ന്ന് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞു; ദുരന്തം വിട്ടൊഴിയാതെ മലപ്പുറത്തെ പുത്തൂർ തോട്

ഉപ്പയുടെ ക​ൺ​മു​ന്നി​ൽ നി​ന്ന് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞു; ദുരന്തം വിട്ടൊഴിയാതെ മലപ്പുറത്തെ  പുത്തൂർ തോട്

തേ​ഞ്ഞി​പ്പ​ലം: ഒ​ടു​വി​ൽ പു​ത്തൂ​ർ തോ​ട്ടി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട മു​ഹ​മ്മ​ദ് റി​ഷാ​ലും യാ​ത്ര​യാ​യി. പി​താ​വി​ന്റെ ക​ൺ​മു​ന്നി​ൽ നി​ന്നാ​ണ് മ​ക​ൻ ഒ​ഴു​ക്കി​ൽ മ​റ​ഞ്ഞ​ത്. ഓ​ർ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ വി​തു​മ്പു​ക​യാ​ണ് ആ ​കു​ടും​ബം. ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കാ​ണ് അ​പ​ക​ട കാ​ര​ണം. ഇ​നി ഒ​രു ദു​ര​ന്തം ഉ​ണ്ടാ​വ​രു​തേ എ​ന്ന പ്രാ​ർ​ഥ​ന​യി​ലാ​ണ് നാ​ട്ടു​കാ​ർ. പു​ത്തൂ​ർ വ​ലി​യ തോ​ട് എ​ന്നും അ​പ​ക​ട​കേ​ന്ദ്ര​മാ​ണ്. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ ഇ​വി​ടെ നി​ര​വ​ധി പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. നീ​ന്ത​ൽ അ​റി​യു​ന്ന​വ​ർ പോ​ലും ഒ​ഴു​ക്കി​ൽ​പെ​ടു​ന്ന വി​ധം കു​ത്തൊ​ഴു​ക്കാ​ണ് ഇ​വി​ടെ. ര​ണ്ട് പ​തി​റ്റാ​ണ്ടി​നി​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ … Read more

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് വന്നതോടെ ഒളിവിൽ പോയ പ്രതിയെ ചെട്ടിപ്പടി കീഴ്ചറയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, പ്രതിയെ ആക്രമിച്ചെന്ന പരാതിയിൽ ഇരയുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ … Read more

വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വള്ളിക്കുന്ന് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ ആഗസ്റ്റ് 31 മുതൽ സെപ്തംബർ ഏഴുവരെ നടക്കുന്ന വള്ളിക്കുന്ന് ഫെസ്റ്റ് 2022ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വലുതും ചെറുതുമായ നിരവധി സ്റ്റാളുകൾ മേളയിൽ ഒരുക്കും. രണ്ടുദിവസത്തിനുള്ളിൽ സ്റ്റാളുകൾ സജ്ജമാവും. ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക,​ പ്രദർശന വിപണന മേളയ്ക്ക് പുറമെ വിജ്ഞാനത്തിനും വിനോദത്തിനുമുള്ള വേദികൾ ഒരുങ്ങിക്കഴിഞ്ഞു. കുടുംബശ്രീ യൂണിറ്റുകളുടെ പ്രദർശനവും വിപണനവും കൈത്തറി,​ ഖാദി വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,​ പൂച്ചെടികൾ, തൈകൾ, വിത്തുകൾ, അലങ്കാര മത്സ്യങ്ങൾ, കൺസ്യൂമർ സാധനങ്ങൾ തുടങ്ങിയവയോടൊപ്പം പുസ്തകച്ചന്ത, കലാ-സാംസ്‌കാരിക പരിപാടികൾ, … Read more