അയൽവീട്ടിലെ കോഴികളെ തെരുവുനായ്ക്കളിൽനിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളുടെ കൈവിരൽ കടിച്ചു മുറിച്ചു. പള്ളിക്കൽ വെണ്ണായൂർ പുതുക്കുടിൽ വീട്ടിൽ കോട്ടുപൊയിലിൽ ലതീഷ് (42) ആണ് നായയുടെ ആക്രമണത്തിന് ഇരയായത്. അയൽ വീട്ടിലെ 3 കോഴികളെ നായ കൊന്നു. ഓടിക്കുന്നതിനിടെ വീണ ലതീഷിന്റെ ഇടതു കൈയിലെ നടുവിരൽ നഖംസഹിതം നായ കടിച്ചെടുത്ത് ഓടി.
കഴിഞ്ഞ ദിവസം ലതീഷിന്റെ വീട്ടിലെ താറാവിനെയും തെരുവുനായ കൊന്നിരുന്നു. രാമനാട്ടുകര വൈദ്യരങ്ങാടി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും വാക്സീൻ ഇല്ലാത്തത്തിനെത്തുടർന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ എത്തിച്ചു വാക്സീൻ നൽകി. ഇന്ന് കൈവിരൽ തുന്നിക്കെട്ടാൻ എത്തണമെന്നു പറഞ്ഞ് ലതീഷിനെ വീട്ടിലേക്കു വിട്ടു.