നൂ​റ​ടി തോ​ടി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നു; കോ​ൾ മേ​ഖ​ല​യി​ൽ ജ​ല​ക്ഷാ​മ ഭീ​ഷ​ണി

ച​ങ്ങ​രം​കു​ളം: പൊ​ന്നാ​നി ബി​യ്യം കെ​ട്ട് മു​ത​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ വെ​ട്ടി​ക്ക​ട​വ് വ​രെ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന കോ​ൾ​മേ​ഖ​ല​യി​ലെ നെ​ല്ല​റ​ക്ക് ജ​ല സം​ഭ​ര​ണ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഏ​റെ​യാ​ണ്. പ​ച്ച​പ്പു​ത​പ്പ​ണി​ഞ്ഞ നൂ​റു​ക​ണ​ക്കി​ന് ഏ​ക്ക​ർ വ​രു​ന്ന കോ​ൾ​നി​ല​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ജ​ല​സം​വി​ധാ​നം ഇ​പ്പോ​ൾ വേ​ണ്ട​ത്ര കാ​ര്യ​ക്ഷ​മ​മ​ല്ല. ജ​ല​ല​ഭ്യ​ത​യു​ടെ കു​റ​വും ജ​ല​ക്ഷാ​മ​വും ഇ​പ്പോ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. വേ​ന​ലി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ നേ​രി​ടു​ന്ന ജ​ല​ക്ഷാ​മ​വും ക്ര​മാ​തീ​ത​മാ​യി താ​ഴു​ന്ന ജ​ല​നി​ര​പ്പും വ​രാ​നി​രി​ക്കു​ന്ന വ​ര​ൾ​ച്ച​യു​ടെ മു​ന്ന​റി​യി​പ്പാ​ണ്. 13,600ൽ​പ​രം ഹെ​ക്ട​ർ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് പൊ​ന്നാ​നി തൃ​ശൂ​ർ കോ​ൾ മേ​ഖ​ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഈ … Read more

കോ​ട്ട​ക്ക​ലി​ന് സ്വ​ന്തം വി​ല്ലേ​ജ് ഓ​ഫി​സാ​കു​ന്നു; ഉ​ദ്യോ​ഗ​സ്ഥ​രെ​വി​ടെ സാ​ർ…!

ശ​നി​യാ​ഴ്ച റവന്യൂ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന കോ​ട്ട​ക്ക​ൽ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കോ​ട്ട​ക്ക​ലി​ന് സ്വ​ന്തം വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​മാ​കു​ന്നു. സ​ബ് രജി​സ്ട്രാ​ർ ഓ​ഫി​സ് വ​ള​പ്പി​ൽ ഹാ​ൾ, മു​റി​ക​ൾ, ഓ​ഫി​സ്, റാ​മ്പ്, ശു​ചി​മു​റി എ​ന്നീ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 50 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി ചെ​ല​വ്. രാ​വി​ലെ 11ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി വി. ​അ​ബ്‌​ദു​റ​ഹ്്മാൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു നേ​ര​ത്തെ ഓ​ഫി​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇ​തു​കാ​ര​ണം … Read more

കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച ഇടനിലക്കാരൻ പിടിയിൽ; ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്

കൊണ്ടോട്ടി: ജനുവരിയില്‍ പശ്ചിമ കൊച്ചിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയ കേസില്‍ ഇടനിലക്കാരൻ പിടിയിൽ. നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖിനെ (26)യാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. ഒമാനില്‍ നിന്ന് എം.ഡി.എം.എ കുറഞ്ഞ നിരക്കില്‍ വാങ്ങി വിമാനമാര്‍ഗം കള്ളക്കടത്തായി എത്തിച്ചായിരുന്നു ആഷിഖ് ലഹരി സംഘങ്ങള്‍ക്ക് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒമാനില്‍ നിന്ന് നാട്ടിലെത്തിയ ആഷിഖിനെ മുക്കൂടുള്ള വീട്ടില്‍ നിന്ന് വ്യാഴാഴ്ച പിടികൂടുകയായിരുന്നു. … Read more

ബസ് ജീവനക്കാർ മർദിച്ച ഓട്ടോഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; ആക്രമണം സ്റ്റോപ്പിൽ നിന്ന് ആളെക്കയറ്റിയെന്നാരോപിച്ച്

മലപ്പുറം: ബസ് സ്റ്റോപ്പിൽ നിന്ന് ആളെ കയറ്റിയെന്നാരോപിച്ച് കോഡൂരിൽ ബസ് ജീവനക്കാർ ആക്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. സംഭവത്തിൽ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പിൽ നിന്ന് ബസെത്തുന്നതിന് മുൻപ് ആളെ കയറ്റിയെന്ന് ആരോപിച്ചാണ് ആക്രമണം. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് ലത്തീഫിനെ മർദിച്ചത്. ഓട്ടോറിക്ഷയെ പിന്തുടർന്ന ബസ് ജീവനക്കാർ വാഹനം തടഞ്ഞു നിർത്തിയാണ് അക്രമം അഴിച്ചുവിട്ടത്. മർദനമേറ്റ … Read more

മലപ്പുറത്തുനിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ ബ്യൂട്ടിപാർലറിലെത്തി

താനൂർ: കാണാതായ താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി വിവരം. നിറമരുതൂർ മംഗലത്ത് അബ്ദുൽ നസീറിന്റെ മകൾ ഫാത്തിമ ഷഹദ (16), താനൂർ മഠത്തിൽ റോഡ് മലപ്പുറത്ത്‌കാരൻ പ്രകാശന്റെ മകൾ അശ്വതി (16) എന്നിവരാണ് മുംബൈയിലെത്തിയത്. മുംബെയിലെ മലയാളി നടത്തുന്ന ബ്യൂട്ടിപാർലറിൽ ഇവരെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. മുംബൈ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവർ രക്ഷപ്പെട്ടിരുന്നു. ഇതോടെ താനൂർ പൊലീസ് നാലു സംഘങ്ങളായി മഹാരാഷ്ട്രയിലേക്കു തിരിച്ചിട്ടുണ്ട്. മലയാളി സംഘടന പ്രവർത്തകരും മഹാരാഷ്ട്ര പൊലീസും തിരച്ചിൽ നടത്തുന്നുണ്ട്. … Read more

നാ​ല് ദി​വ​സം മു​മ്പും പു​ലി​യെ ക​ണ്ടു

മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് നെ​ല്ലി​ക്കു​ന്ന് പ്ര​ദേ​ശ​ത്ത് നാ​ല് ദി​വ​സം മു​മ്പ് പു​ലി​യെ ക​ണ്ടി​രു​ന്ന​താ​യി ടാ​പ്പി​ങ് തൊ​ഴി​ലാ​ളി ആ​മ​യൂ​ർ കു​ന്നും​പു​റം ഓ​ടി​ത്തൊ​ടി​ക അ​ബ്ദു​റ​ഹി​മാ​ൻ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച 2.30ന് ​ഫാ​മി​ൽ നി​ന്നും 300 മീ​റ്റ​ർ അ​ക​ലെ​യു​ള്ള നി​ല​മ്പൂ​ര​ൻ മ​ല​യി​ലാ​ണ് വ​ന്യ​ജീ​വി​യെ ക​ണ്ട​ത്. ടാ​പ്പി​ങ് ജോ​ലി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ലൈ​റ്റ് ജീ​വി​യു​ടെ മു​ഖ​ത്തേ​ക്ക് തെ​ളി​ച്ച​പ്പോ​ൾ ക​ണ്ണു​ക​ൾ തി​ള​ങ്ങി. ഇ​തോ​ടെ ശ​ബ്ദം ഉ​ണ്ടാ​ക്കി ത​നി​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്തു. 50 മീ​റ്റ​റോ​ളം ദൂ​രം പി​ന്നാ​ലെ ഓ​ടി. ടാ​പ്പി​ങ്ങി​നാ​യു​ള്ള വ​സ്ത്രം മാ​റ്റു​ന്ന സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം എ​ടു​ത്ത് വേ​ഗം … Read more