വള്ളിക്കുന്ന്: നാടെങ്ങും പകർച്ചവ്യാധികൾ പടരുമ്പോഴും കടലുണ്ടിക്കടവ് അഴിമുഖത്തെ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിച്ച് അധികൃതർ. മലപ്പുറം-കോഴിക്കോട് ജില്ല അതിർത്തിയിലെ കടലുണ്ടിക്കടവ് പാലത്തിന്റെ തൂണിനോട് ചേർന്ന് രൂപംകൊണ്ട മണൽതിട്ടയിലാണ് വൻ തോതിൽ മാലിന്യം അടിഞ്ഞത്. ശക്തമായ മഴയിൽ കടലുണ്ടി പുഴയിലൂടെ ഒഴുകിയെത്തിയ മാലിന്യമാണ് തിട്ടയിലും പാലത്തിന്റെ തൂണുകളോട് ചേർന്നും അടിഞ്ഞത്. പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, കവറുകൾ, ചെരുപ്പുകൾ ഉൾപ്പെടെയുള്ളവ മാലിന്യത്തിലുണ്ട്. പുഴയിലും മറ്റും നിക്ഷേപിച്ചതും മഴയിൽ തോട്ടിലൂടെയും മറ്റും ഒഴുകിയെത്തിയതുമാണ് ഇവ. നിരവധി ആളുകൾ കുടുംബ സമേതം എത്തുന്ന പ്രദേശം കൂടിയാണിത്. അതിർത്തി ആയതിനാൽ ഇരു ജില്ലകളിലെയും ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ കണ്ടതായി നടിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
Related Posts

അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ മാർച്ച്; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് -കെ.എസ്.ടി.എ
- Editor
- October 23, 2022
- 0
Spread the love വേങ്ങര: ഊരകം മർക്കസുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ റോയ് വർഗീസിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലേക്ക് മാർച്ച് നടത്തി. ഈ അധ്യാപകൻ അധ്യാപനത്തിൽ വീഴ്ച വരുത്തുന്നെന്നും പ്രിൻസിപ്പലിനോട് […]
മലയോര ഹൈവേ: ചോക്കാട് അങ്ങാടിയിൽ പ്രവൃത്തി അനിശ്ചിതത്ത്വത്തിൽ
- Editor
- December 24, 2024
- 0

വേങ്ങര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ ഉപകേന്ദ്ര കെട്ടിടം പൊളിക്കാൻ ഉത്തരവ്
- Editor
- November 18, 2022
- 0
Spread the love വേങ്ങര: ഗർഭിണികളുടെയും കുട്ടികളുടെയും പരിചരണം ലക്ഷ്യമിട്ട് വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപ്പുറായയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് മരണമണി. 35 വർഷം പഴക്കമുള്ള സബ് സെന്റർ കെട്ടിടം, കാലപ്പഴക്കം കാരണം ചോർന്നൊലിക്കാനും ചുമരുകൾ […]