പൊന്നാനി: ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ പ്രതിസന്ധിയൊഴിയാതെ മത്സ്യത്തൊഴിലാളികള്‍. പുതിയ വലക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെ ജി.എസ്.ടി വർധിച്ചതിനാൽ വല നിർമിക്കുന്നതിൽനിന്ന് ബോട്ടുടമകൾ പിന്നോട്ട് പോവുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പൊന്നാനി ഹാർബറിൽ ഇത്തവണ റിപ്പയറിനെത്തിയത് കുറഞ്ഞ വലകള്‍ മാത്രം.
പുതിയ വലകള്‍ ഉണ്ടാക്കാന്‍ അധിക സാമ്പത്തിക ബാധ്യത വരുമെന്നിരിക്കെ വരുമാന മാര്‍ഗം പാതി വഴിയില്‍ നിലച്ചാണ് ഈ ട്രോളിങ് കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ കടന്നു പോയത്. കഴിഞ്ഞ വര്‍ഷം മത്സ്യ ലഭ്യത കുറഞ്ഞതും ഡീസലിന് വില കൂടിയതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.
ഡീസല്‍ വിലയിലെ വര്‍ധനവും തിരിച്ചടിയായി. വലിയ ബോട്ട് കടലില്‍ പോയി വരാന്‍ ഒരു ലക്ഷം രൂപ വരെ ചിലവ് വരും. മാത്രമല്ല 25,000 രൂപ മുതല്‍ 35,000 രൂപ വരെ വലക്ക് വേണ്ടിവരും. മത്സ്യങ്ങള്‍ക്കനുസരിച്ച് വല മാറ്റേണ്ടിയും വരും. റിപ്പയറിനാകട്ടെ പേരിനുമാത്രം വലയെത്തുന്നതും മത്സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.