പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ (41) ഷാർജയിൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സയാൻ, സൈബ, സൈഫ, സമാൻ. സഹോദരങ്ങൾ: റാസിഖ്, നസീറ.
ഷാർജ: പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ (41) ഷാർജയിൽ നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സയാൻ, സൈബ, സൈഫ, സമാൻ. സഹോദരങ്ങൾ: റാസിഖ്, നസീറ.
നൗഫൽ താനൂർ: ചെറുമൂച്ചിക്കലിൽ വൈദ്യുതി ബൈക്ക് ഷോറൂം കുത്തിത്തുറന്ന് ബൈക്ക് മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടി താനൂർ പൊലീസ്. ഒഴൂർ സ്വദേശിയായ പൈനാട്ടിൽ നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് ചെറുമൂച്ചിക്കലിലെ വൈദ്യുതി ബൈക്ക് ഷോറൂമിൽ കവർച്ച നടന്നത്. പിറ്റേന്ന് പുലർച്ചെ മൂന്നോടെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ഒഴൂരിൽ രജിസ്ട്രേഷനില്ലാത്ത ഇരുചക്ര വാഹനവുമായി സംശയാസ്പദ സാഹചര്യത്തിൽ ഇയാളെ കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. താനൂർ … Read more
തേഞ്ഞിപ്പലം: നാലാം സെമസ്റ്റർ ബിരുദ പ്രായോഗിക പരീക്ഷകൾ വേനൽ അവധിക്കാലത്ത് നടത്തുന്നതിൽ ബുദ്ധിമുട്ട് അറിയിച്ച് വിദ്യാർഥികൾ. വേനൽക്കാല അവധിക്കാലത്ത് നിരവധി വിദ്യാർഥികൾ ഹോസ്റ്റലുകളും മുറികളും ഒഴിഞ്ഞു. പോയ സമയത്ത് കോളജിനടുത്ത് വീണ്ടും താമസിച്ച് പരിശീലിക്കാനും പരീക്ഷകളിൽ പങ്കെടുക്കാനും പ്രയാസമാണെന്നും അതിനാൽ പരീക്ഷ തീയതി നീട്ടണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. വെള്ളത്തിന്റെ ലഭ്യതക്കുറവും ഹോസ്റ്റലുകളും കാന്റീനുകളും അടച്ച സാഹചര്യവും പരിഗണിച്ച് പരീക്ഷ തീയതിയിൽ മാറ്റം വരുത്തണമെന്ന് അധ്യാപകരിൽനിന്നും ആവശ്യമുയർന്നിട്ടുണ്ട്. മേയ് 22 മുതൽ ജൂൺ മൂന്നുവരെ നാലാം സെമസ്റ്റർ ബി.എസ്.സി സി.ബി.സി.എസ് … Read more
.കടുവയെ പിടികൂടാൻ കാളികാവ് പാറശ്ശേരിയിൽ എത്തിച്ച കുങ്കിയാന കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാൻ കുങ്കിയാനയെത്തി. വയനാട്ടിൽ നിന്ന് 25 അംഗങ്ങളുള്ള ആർ.ആർ.ടി ടീമിനെയും കുങ്കിയാനയേയുമാണ് പാറശ്ശേരിയിൽ എത്തിച്ചത്. കടുവ ആക്രമണമുണ്ടായ പ്രദേശത്ത് 50 ലധികം കാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങിയതായും ഡോ. അരുൺ സക്കറിയ പറഞ്ഞു. വെള്ളിയാഴ്ച ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തും. ആർ.ആർ.ടി ടീം അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ക്യാമ്പ് ചെയ്യുകയാണ്. കുങ്കിയാനയെ പാറശ്ശേരി ജി.എൽ.പി സ്കൂളിലാണ് എത്തിച്ചത്. വെള്ളിയാഴ്ച … Read more
അബ്ദുൽ ഗഫൂറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ കാളികാവ്: അടക്കാക്കുണ്ട് റാവുത്തൻകാട്ടിൽ ടാപ്പിങ്ങിനിടെ കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറിനെ കൊലപ്പെടുത്തിയ കടുവയെ പിടികൂടി കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധമിരമ്പി. പാറശ്ശേരി റാവുത്തൻകാട് ഭാഗത്ത് പല തവണ കടുവയുടെ സാന്നിധ്യം വ്യക്തമായിട്ടും പിടികൂടാൻ കൂട് സ്ഥാപിക്കാത്ത വനംവകുപ്പ് നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ഗഫൂറിന്റെ മൃതദേഹം തോട്ടത്തിൽനിന്ന് നീക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തെത്തി. സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ, നിലമ്പൂർ ഡിവൈ.എസ്.പി ബിജു എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും പൊലീസും … Read more
ആനക്കയത്തെ ക്വാറിയിൽ റവന്യൂ വകുപ്പ് പരിശോധന നടത്തുന്നു മഞ്ചേരി: ഏറനാട്, പെരിന്തൽമണ്ണ താലൂക്കുകളുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികൾക്കെതിരെ ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്. പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദേശത്തെ തുടർന്ന് പരിശോധന നടത്തി. ആനക്കയം വില്ലേജിൽ പ്രവർത്തിച്ച അനധികൃത ക്വാറിക്കെതിരെ കേസെടുത്തു. കട്ടിങ് യന്ത്രം, ജെ.സി.ബി, ലോറി എന്നിവക്ക് പിഴ ഈടാക്കി. മേൽമുറി വില്ലേജിൽ നടത്തിയ പരിശോധനയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ആനക്കയം, മങ്കട വില്ലേജുകളുടെ അതിർത്തിയിലുള്ള ചേപ്പൂർ മലയിൽ വ്യാപകമായ അനധികൃത ഖനനം … Read more