തിരൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിക്കണമെന്ന് ആവശ്യം ശക്തം
തിരൂർ: അധികാര പരിധി മൂലം വീർപ്പ് മുട്ടുന്ന തിരൂർ പൊലീസ് സ്റ്റേഷൻ വിഭജിച്ച് തീരപ്രദേശം കേന്ദ്രമായി ഒരു സ്റ്റേഷൻ കൂടി ആരംഭിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. ജനസംഖ്യയിലെ വർധനവ് മൂലം അധികാര പരിധി വർധിക്കുന്നത് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് നിരവധി പുതിയ പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയിട്ടും നിരവധി വർഷങ്ങളായി കാത്തിരിക്കുന്ന തിരൂർ പൊലീസ് സ്റ്റേഷൻ വിഭജനം ഫയലിൽ കുരുങ്ങി കിടക്കുകയാണ്. ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും മാറി മാറി വരുന്ന സർക്കാറുകൾ മുഖവിലക്കെടുക്കുന്നില്ലെന്നാണ് നാട്ടുകാർ … Read more