മാട്രിമോണിയൽ സൈറ്റിൽ പൈലറ്റാണെന്ന് പറഞ്ഞ് ഫസൽ പ്രൊഫൈലുണ്ടാക്കും, മലപ്പുറം സ്വദേശി യുവതികളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ
വിവാഹ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹാലോചന നടത്തി ലക്ഷങ്ങൾ തട്ടിയിരുന്നയാൾ അറസ്റ്റിൽ. മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ വാങ്ങിയത്. അമൽ എന്ന പേരിൽ വ്യാജമായി പാസ്‌പോർട്ട്, ആധാർ എന്നിവയുണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് വിവാഹാലോചനകൾ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽ നിന്ന് … Read more