14കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണം വരെ കഠിനതടവും 6.6 ലക്ഷം രൂപ പിഴയും
മഞ്ചേരി: 14കാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിനെ മഞ്ചേരി പോക്സോ അതിവേഗ കോടതി ജീവിതാന്ത്യംവരെ തടവിനും 6,60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മദ്റസാധ്യാപകനും പ്രവാസിയുമായ 48കാരെനയാണ് ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് തിരിച്ചെത്തിയതായിരുന്നു പ്രതി. ലോക്ഡൗണിനെത്തുടര്‍ന്ന് വീട്ടിലിരുന്നു പഠിക്കുകയായിരുന്ന കുട്ടിയെ കിടപ്പുമുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നന്നാണ് കേസ്. 2021 മാർച്ചിലാണ് സംഭവം. പലതവണ പീഡിപ്പിെച്ചന്നാണ് പരാതി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ … Read more