പെരിന്തൽമണ്ണയിൽ  നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണയിൽ നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണ: നഗരത്തിൽ നാല് വ്യാപാരസ്ഥാപനങ്ങളിൽ ഷട്ടർ കുത്തിത്തുറന്ന് മോഷണം. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ബീമ മിൽ സ്റ്റോർ, കെ.ആർ ബേക്കറി, ഗരിമ സ്പോർട്സ്, മർഹബ ഹാൻഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തിത്തുറന്നത്. കച്ചവട വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടില്ല.

കടകളിൽ ചില്ലറയായി സൂക്ഷിച്ച പണം നഷ്ടമായി. കടകളുടെ ഷട്ടറുകളും അകത്തെ അലമാരകളും പെട്ടികളും തകരാറിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 1.50നും മൂന്നിനും ഇടയിലാണ് മോഷ്ടാവ് എത്തിയത്. കടകളിൽ പൊലീസ് തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങി.

സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചു. മുഖം മറക്കുന്ന തൊപ്പി ധരിച്ച ചെറുപ്പക്കാരൻ കടയിൽ പ്രവേശിച്ച് മേശവലിപ്പുകൾ തുറന്ന് പരിശോധിക്കുന്നത് പതിഞ്ഞിട്ടുണ്ട്. സമാനരീതിയിൽ പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക്‌ സമീപവും നേരത്തെ കടകളിൽ മോഷണം നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *