സര്‍വകലാശാല ജീവനക്കാരുടെ ഫോണുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വില പിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. അഴിഞ്ഞിലം മുല്ലന്‍പറമ്പത്ത് വീട്ടില്‍ സൂരജിനെയാണ് (23) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.

തേഞ്ഞിപ്പലം വില്ലൂന്നിയാല്‍ ഭാഗത്തെ സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് രാത്രിയില്‍ ജീവനക്കാരുടെ ആറ് മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് പിടിയിലായത്. കൂട്ടുപ്രതികളുണ്ടെന്നാണ് സൂചന. ഒരാഴ്ച മുമ്പായിരുന്നു സംഭവം.

Leave a Comment