പരപ്പനങ്ങാടി: ലോറിയിൽ കുരുങ്ങി ചെട്ടിപ്പടി റെയിൽവേ ഗേറ്റ് തകർന്നു വീണതോടെ ദുരിതത്തിലായി കോവിലകം റോഡ് യാത്രികർ. ഞായറാഴ്ച പകൽ 12നാണ് റെയിൽവെ ഗേറ്റ് ബാർ ലോറിയിൽ തട്ടി വീണത്. ഇതേ തുടർന്ന് കോഴിക്കോട്-പരപ്പനങ്ങാടി റോഡിലെ […]
Category: Malappuram
തിരച്ചിലിനിടെ ചാലിയാറിൽ വീണ്ടും 18 അംഗ സംഘം കുടുങ്ങി; കുടുങ്ങിയത് കാന്തപ്പാറയിൽ
മേപ്പാടി: ഉരുൾപൊട്ടലിൽ ഒഴുകിപോയവരെ കണ്ടെത്താനായി ചാലിയാറിൽ തിരച്ചിലിന് പോയ രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. എമർജൻസി റെസ്ക്യു ഫോഴ്സിലെ 16 രക്ഷാപ്രവർത്തകരാണ് കുടുങ്ങിയത്. സൂചിപ്പാറക്കും കാന്തപ്പാറക്കും താഴെയുള്ള പ്രദേശത്താണ് സംഭവം. നിലമ്പൂരിലെ മുണ്ടേരി കഴിഞ്ഞുള്ള പ്രദേശമാണിത്. […]
വലിയതോടിന് പാർശ്വഭിത്തി ഇല്ല; കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി
വേങ്ങര: ഗ്രാമ പഞ്ചായത്തിലെ വലിയോറ വലിയതോട് പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാത്തതിനാൽ കടലുണ്ടിപ്പുഴയിൽ വെള്ളമുയരുമ്പോൾ വലിയോറപ്പാടത്തേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികളുടെ പരാതി. വലിയതോടിന്റെ അരികിടിഞ്ഞ് പാണ്ടികശാലയിലും പരിസരത്തും തോട്ടിലെ വെള്ളം പരന്നൊഴുകി പ്രദേശത്ത് പ്രളയദുരിതം അനുഭവിക്കുകയാണെന്ന് നാട്ടുകാർ […]
ചാലിയാറിൽ തിരച്ചിൽ ഊർജിതം; മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും കണ്ടെത്തി
മുണ്ടേരി : ഉരുൾപൊട്ടലിൽ ചാലിയാറിലേക്ക് ഒഴുകിയെത്തിയ മൃതശരീരങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം. ഉരുൾ ദുരന്തത്തിൽ പെട്ട മൂന്നു മൃതശരീരങ്ങളും അഞ്ച് ശരീരഭാഗങ്ങളും ചാലിയാറിൽ നിന്നും ഇന്ന് കണ്ടെടുത്തു. രാവിലെ തിരച്ചിലിനിടെ രണ്ട് സ്ത്രീകളുടെ മൃതശരീരങ്ങളും […]
ചാലിയാർ തീരത്ത് വനമേഖലയിൽ ലോറിയുടെ ടാങ്ക് കണ്ടെത്തി
നിലമ്പൂർ: ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ കൂറ്റൻ ടാങ്ക് കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ താഴെയാണ് പന്ത് രൂപത്തിലായ […]
പൊന്നാനി അങ്ങാടിയിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം തകർന്നുവീണു
പൊന്നാനി: കാലപ്പഴക്കവും ബലക്ഷയവുമുണ്ടായിട്ടും പൊളിച്ചുമാറ്റാൻ വൈകിയ പൊന്നാനി അങ്ങാടിയിലെ ഒരു കെട്ടിടം കൂടി തകർന്നുവീണു. അപകടസമയത്ത് കെട്ടിടത്തിലെ കടകളിലും മുൻ വശത്തെ റോഡിലും ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പൊന്നാനി അങ്ങാടിയിൽ കനോലി […]