കോട്ടക്കൽ: ജനവാസമേഖലയായ ഒതുക്കുങ്ങൽ പഞ്ചായത്തിലെ പുത്തൂർ പ്രദേശത്ത് മലയിടിച്ച് മണ്ണെടുക്കുന്നത് നിർത്തിവെക്കാൻ ജിയോളജി വകുപ്പ് നിർദേശം. ആനോളിപറമ്പിൽ അപകടരമായ രീതിയിൽ ഭൂമാഫിയ മലയിടിക്കുന്നെന്ന പരാതിയിലാണ് നടപടി. അളവിൽ കൂടുതൽ മണ്ണെടുക്കുന്നുണ്ടോയെന്നും പരാതിയിൽ തിങ്കളാഴ്ച പ്രദേശത്ത് […]
Category: Latest News
ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മനംനിറച്ച് മത്തി ചാകര
പരപ്പനങ്ങാടി: ലോക മത്സ്യത്തൊഴിലാളി ദിനത്തിൽ മത്സ്യത്തൊഴിലാളികളുടെ മനംനിറച്ച് മത്തി ചാകര. മത്തി എന്ന ചാള മത്സ്യത്തിന്റെ ചാകരയിൽ തൊഴിലാളികളുടെ മനസിൽ ആഹ്ലാദകടൽ തിരതല്ലുകയാണ്. ലക്ഷങ്ങളുടെ മത്തിയുമായാണ് മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക തീരങ്ങളിലും ചുണ്ടൻ വള്ളങ്ങൾ […]
മലപ്പുറം രണ്ടത്താണി വലിയ കുന്നിൽ ഇരുമ്പ് യുഗകാലത്തെ അടയാളങ്ങൾ കണ്ടെത്തി
രണ്ടത്താണി (മലപ്പുറം): മലപ്പുറം ജില്ലയിലെ രണ്ടത്താണിക്കടുത്തുള്ള വലിയ കുന്നിൽ 2000ത്തോളം വർഷങ്ങൾക്കു മുമ്പ് ഇരുമ്പ് യുഗകാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ അടയാളങ്ങൾ കണ്ടെത്തി. കോഴിക്കോട് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രഫസർ ഡോ. പി.ശിവദാസന്റെ നേതൃത്വ ത്തിലുള്ള […]
മോങ്ങത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവർച്ച ശ്രമം; ബംഗാള്‍ സ്വദേശി പിടിയില്‍
കൊണ്ടോട്ടി: മോങ്ങത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കവര്‍ച്ചാശ്രമ കേസില്‍ ബംഗാള്‍ സ്വദേശിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ ഉത്തര്ദിനാജ്പൂര് സ്വദേശി മുഖ്താറുല് ഹഖ് (33) ആണ് പിടിയിലായത്. നവംബര്‍ അഞ്ചിന് പുലര്‍ച്ചെ രണ്ടിനാണ് […]
പു.ക.സ മുൻ സംസ്ഥാന സെക്രട്ടറി വി.പി. വാസുദേവൻ അന്തരിച്ചു
പെരിന്തൽമണ്ണ: കവിയും പ്രഭാഷകനുമായ പെരിന്തൽമണ്ണ ഏലംകുളത്തെ വി.പി. വാസുദേവൻ (79) അന്തരിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയായി എം.എൻ. വിജയനോടൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഏലംകുളം ഗ്രാമത്തിൽ എൻ.കെ. ഗോപാലൻ നായരുടെയും വി.പി. ദേവകിയമ്മയുടെയും മകനായി […]
കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോടതി മുറിയിൽ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് […]