കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ്​ അറസ്റ്റിൽ

കോടതി നപടിക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് റീൽസിട്ട യുവാവ്​ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങൾ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയ റീൽസായി പ്രചരിപ്പിച്ച യുവാവ്​ അറസ്റ്റിൽ. കോടതി മുറിയിൽ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണിൽ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പ്രചരിപ്പിച്ച ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ്​ നടപടി.

ഇയാൾ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ്​ കോടതിയിൽ എത്തിയത്​. ഇതിനിടെയാണ് ​കോടതിയുടെ നപടിക്രമങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്​.

കേരള പൊലീസ് ആക്​ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകൾ പ്രകാരം മലപ്പുറം പൊലീസാണ്​ കേസെടുത്ത്​ യുവാവിനെ അറസ്റ്റ്​ ചെയ്തത്. മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *